പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് പുതിയ വിലാസം
എറണാകുളം: സൗത്ത് കര്‍ഷക റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന റീജിയണല്‍ പ്രൊഫഷണല്‍ & എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി ഓഫീസുകള്‍ മെയ് 2 മുതല്‍ തൃപ്പൂണിത്തുറ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പുതിയ മേല്‍വിലാസം റീജിയണല്‍ പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എറണാകുളം മിനി സിവില്‍ സ്റ്റേഷന്‍ തൃപ്പൂണിത്തുറ – 682301.