മലപ്പുറം: പൊന്നാനിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. നവകേരള ബസ് പൊന്നാനിയിലേക്ക് പോകുന്നതിനിടെ കർമ റോഡിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഹാരിസ് മുതൂർ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബസ് കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം മറികടന്നാണ് പ്രവർത്തകർ പ്രതിഷേധമായെത്തിയത്.
വീണ്ടും കരിങ്കൊടി പ്രതിഷേധം
