Timely news thodupuzha

logo

മണിനാദം 2024 നാടൻ പാട്ട് മത്സരം, അപേക്ഷകൾ ക്ഷണിക്കുന്നു

ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ പ്രശസ്ത നടനും നാടൻ പാട്ട് കലാകാരനും ആയിരുന്ന കലാഭവൻ മണിയുടെ സ്‌മരാണാർത്ഥം നടത്തുന്ന നാടൻ പാട്ട് മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള യൂത്ത് ക്ലബ്ബുകൾക്ക് പങ്കെടുക്കാം.

ഒരു ടീമുകൾക്ക് പരമാവധി 10 പേരെ ഉൾപ്പെടുത്താവുന്നതാണ്. ജില്ലാതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 25000/, 10000/, 5000/ വീതം പ്രൈസ് മണിയായി ലഭിക്കുന്നതാണ് . സംസ്ഥാനതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 100000/, 75000/, 50000/, വീതം പ്രൈസ് മണിയായി ലഭിക്കുന്നതാണ്.

പ്രായപരിധി 18നും 40നും മദ്ധ്യേ ആയതിനാൽ താൽപര്യമുള്ളവർ ഇടുക്കി ജില്ലാ യുവജന കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ഫോൺ: 9447402042, 04862228936. മത്സര തിയതിയും വേദിയും പിന്നീട്‌ അറിയിക്കുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *