Timely news thodupuzha

logo

മുതുകാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആരോഗ്യ സ്വാമി വിജയിച്ചു

പാലക്കാട്: ചിറ്റൂർ തത്തമംഗലം നഗരസഭ ആറാം വാർഡ് മുതുകാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആരോഗ്യ സ്വാമി(യേശു) വിജയിച്ചു.

369 വോട്ടിന്റെ ഭുരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ശ്രീനിവാസനെ തോൽപ്പിച്ച് വാർഡ് നില നിർത്തി. ബി.ജെ.പി സ്ഥാനാർഥി എസ് സുനിതയ്ക്ക് 86 വോട്ട് കിട്ടി.

2020ൽ എൽ.ഡി.എഫിലെ റോബിൻ ബാബു 252 വോട്ടിനാണ്‌ വിജയിച്ചത്‌. അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്. വോട്ട്നില: ആകെ വോട്ടർമാർ – 995. പോൾ ചെയ്തത് – 839. എൽ.ഡി.എഫ് – 561. യു.ഡി.എഫ് – 192. ബി.ജെ.പി – 86.

Leave a Comment

Your email address will not be published. Required fields are marked *