Timely news thodupuzha

logo

മുസ്ലീം ലീ​ഗിന് മൂന്നാം സീറ്റ് കിട്ടും: പി.എം.എ സലാം

മലപ്പുറം: മുസ്ലീം ലീ​ഗിന് മൂന്നാം സീറ്റ് കിട്ടുമെന്ന് തന്നെയൊണ് കരുതുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ചർച്ച നീണ്ടുപോകുന്നത് ശരിയല്ല.

തീരുമാനും വൈകുന്നതിൽ ലീ​ഗ് പ്രവർത്തകർക്ക് ഇടയിലും വോട്ടർമാർക്കിടയിലും ആശയക്കുഴപ്പമുണ്ടാകുമെന്നും വളരപ്പെട്ടെന്ന് തീരുമാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീ​ഗിന്റെ ആവശ്യം യു.ഡി.എഫിൽ പറഞ്ഞു. ​

ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. 25ന് എറണാകുളത്ത് ഉഭയകക്ഷി ചർച്ചകൾ നടക്കും. ചർച്ചയിൽ തീരുമാനമാകുമെന്നാണ് വിശ്വാസമെന്നും പി.എം.എ സലാം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *