Timely news thodupuzha

logo

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.റ്റി.സി ബസിന് തീ പിടിച്ചു; ആർക്കും പരിക്കില്ല

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.റ്റിസി ബസിന് തീ പിടിച്ചു. എം.എസ്.എം കോളേജിന് മുൻവശത്തായിരുന്നു അപകടമുണ്ടായത്. ബസ് പൂർണമായി കത്തി നശിച്ചു.

യാത്രക്കാർക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ബസിൽ നിന്ന് മണം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തി ഉടൻ തന്നെ യാത്രക്കാരോട് പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.

Leave a Comment

Your email address will not be published. Required fields are marked *