Timely news thodupuzha

logo

സി.പി.ഐ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല: ബിനോയ് വിശ്വം

കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ടത് മാധ്യമങ്ങളുടെ ആവേശമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

സ്ഥാനാർഥികളുടെ അന്തിമ തീരുമാനം 28ന് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണത്തെ ലക്ഷ്യം 20 സീറ്റുകളിലും ജയിക്കുക എന്നതാണ്. തിരുവനന്തപുരം സീറ്റ് ഇത്തവണ എൽ.ഡി.എഫ് പിടിച്ചെടുക്കും.

സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും എൽ.ഡി.എഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തത് ലോക്സഭ തെരഞ്ഞെടുപ്പ് എൽ.ഡി.എഫിന് അനുകൂലമാകുമെന്നതാണ് തെളിയിക്കുന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *