Timely news thodupuzha

logo

വീ ദ പീപ്പിൾ ഓഫ് ഇന്ത്യ; എം.ജി യൂണിവേഴ്സിറ്റി കലോത്സവം, കോട്ടയം ഒരുങ്ങി കഴിഞ്ഞു

കോട്ടയം: എം.ജി സർവകാലാശാല കലോത്സവത്തിന്‌ അക്ഷരനഗരി ഒരുങ്ങി. കലയുടെ മാമാങ്കത്തിന്റെ വരവറിയിച്ച്‌ ഫ്ലെക്സുകളും ബാനറുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു.

ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഈ കാലത്ത് വീ ദ പീപ്പിൾ ഓഫ് ഇന്ത്യയെന്ന പേരിൽ നടക്കുന്ന കലോത്സവം യുവത്വത്തിന്റെ ശബ്‌ദമാകാൻ ഒരുങ്ങുകയാണ്.

അതിന് മാറ്റ് കൂട്ടാൻ വർണങ്ങളുടെയും നിറങ്ങളുടെയും അഴകിനെ ഒരുക്കുകയാണ് സംഘാടക സമിതി. 26 മുതൽ മാർച്ച്‌ മൂന്ന്‌ വരെ ഒമ്പത് വേദികളിലായാണ് കലോത്സവം.

തിരുനക്കര മൈതാനമാണ് പ്രധാന വേദി. സി.എം.എസ് കോളേജ്, ബസേലിയേസ് കോളേജ്, ബി.സി.എം എന്നിവിടങ്ങളിൽ ആണ്‌ മറ്റ് വേദികൾ.

Leave a Comment

Your email address will not be published. Required fields are marked *