Timely news thodupuzha

logo

പടമലയിൽ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്‍റെ കുടുംബത്തെ സന്ദർശിച്ച് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

വയനാട്: കാടിനും വന്യമൃഗങ്ങൾക്കും കൊടുക്കുന്നതിനെക്കാൾ കൂടുതൽ സംരക്ഷണം മനുഷ്യർക്ക് നൽകാൻ സർക്കാർ തയാറാകണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

പടമലയിൽ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷിക്കപ്പെടണം. കാട്ടുമൃഗങ്ങൾക്കു ജീവിക്കാൻ അവകാശമുണ്ട്.

ഇതിനൊന്നും സഭ എതിരല്ല. എന്നാൽ പ്രകൃതി സംരക്ഷിക്കപ്പെടുന്നത്ര പോലും മനുഷ്യൻ സംരക്ഷിക്കപ്പെടാതെ വരുന്നത് സങ്കടകരമാണ്. ഞാൻ ഇവിടെ അനുശോചനം പറഞ്ഞതുകൊണ്ടോ, സർക്കാർ പറഞ്ഞതുകൊണ്ടോ ഈ കുടുംബത്തിന്‍റെ ദുഖം തീരുന്നില്ല.

ഒരു തുക നൽകിയിട്ട് കുടുംബത്തിന്‍റെ ദുഃഖം പരിഹരിച്ചു എന്നു പറയുന്നത് ശരിയല്ല. കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനെക്കുറിച്ചും പ്രായമായവർക്ക് പെൻഷൻ നൽകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കണം. അപകടകാരികളായ ഇത്തരം ആനകളെ നിയന്ത്രിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കണമെന്നും മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *