Timely news thodupuzha

logo

റിഷ്യയുടെ ആണവ നിലയത്തിലേക്ക്‌ ഡ്രോൺ ആക്രമണം നടത്തി ഉക്രയ്‌ൻ

മോസ്‌കോ: ഉക്രയ്ന്‍ മേഖലയില്‍ റഷ്യയുടെ അധീനതയിലുള്ള സപൊറിഷ്യ ആണവ നിലയത്തിലേക്ക്‌ ഡ്രോൺ ആക്രമണം നടത്തി ഉക്രയ്‌ൻ. ആറു റിയാക്‌ടറുകളുള്ള നിലയമാണ് ആക്രമിക്കപ്പെട്ടത്.

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം 2022ലാണ് നിലയം റഷ്യന്‍ നിയന്ത്രണത്തിലായത്. ആണവ നിലയം ലക്ഷ്യമിട്ടുള്ള ആക്രമണത്തെ ശക്തമായി അപലപിച്ച് അന്താരാഷ്ട്ര ആണവോ‍ർജ ഏജൻസി രം​ഗത്തെത്തി.

ആണവ സംവിധാനങ്ങൾ ലക്ഷ്യം വയ്ക്കില്ലെന്ന അന്താരാഷ്ട്ര ധാരണ ലംഘിക്കുന്ന ഇത്തരം നടപടി വന്‍ ദുരന്തം വരുത്തി വയ്ക്കുമെന്ന് ഏജൻസി തലവൻ റഫേൽ ​ഗ്രോസി എക്സില്‍ കുറിച്ചു.

നിലയത്തിന്റെ ആറാമത്തെ പവർ യൂണിറ്റിലെ താഴികക്കുടം ഉക്രയ്‌ൻ ആക്രമണത്തില്‍ തകര്‍ന്നെങ്കിലും അണു വികിരണം സാധാരണ നിലയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്‌ താൽക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *