Timely news thodupuzha

logo

തിരുപ്പൂരിൽ ജി.എസ്.ടി ചോദ്യം ചെയ്ത യുവതിയെ ബി.ജെ.പി പ്രവർത്തകർ മർദിച്ചതായി പരാതി

തിരുപ്പൂർ: അനുപ്പർപാളയം ആത്തുപാളയത്തു വച്ച് യുവതിയെ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ. വസ്ത്ര വ്യാപാരം നടത്തുന്ന സംഗീതയെന്ന യുവതിക്ക് ആണ് പരുക്കേറ്റത്.

ബി.ജെ.പി സ്ഥാനാർഥിക്കു വോട്ടഭ്യർഥിച്ച് എത്തിയ പ്രവർത്തകരോടു സാനിറ്ററി നാപ്കിന് ഉൾപ്പെടെ ജി.എസ്.ടി ഏർപ്പെടുത്തിയത് ന്യായമാണോയെന്ന് ചോദിച്ചതിനെ തുടർന്നാണ് യുവതിയെ മർദിച്ചത്.

യുവതിയെ കടയോടു ചേർന്നുള്ള വീട്ടിൽ കയറിയാണ് ആക്രമിച്ചത്. സംഭവത്തിന്‍റെ വിഡിയോ പകർത്തിയ ആൾക്കും മർദനമേറ്റു. ഇയാളുടെ ഫോൺ പ്രവർത്തകർ പിടിച്ചു വാങ്ങി.

അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ അനുപ്പർപാളയം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *