Timely news thodupuzha

logo

ശബരി റെയിൽ പദ്ധതി: ഇത്തവണയെങ്കിലും സ്ഥാനാർത്ഥികൾ നയം വ്യക്തമാക്കണമെന്ന് ഭൂമി വിട്ടു നൽകിയവർ

ഇടുക്കി: കഴിഞ്ഞ മുപ്പതോളം വർഷങ്ങൾക്കിടെ നടന്ന പാർലമെൻ്റ് – നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചർച്ച ചെയ്യപ്പെടുകയും
നിരവധി വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകുകയും ചെയ്ത ഒന്നാണ് ശബരി റെയിൽ പദ്ധതി. ഇത്തവണയെങ്കിലും സ്ഥാനാർത്ഥികൾ പദ്ധതിയോടുള്ള തങ്ങളുടെ നയം വ്യക്തമാക്കണമെന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നവർ ശബരി റെയിൽ യാതാർത്ഥ്യമാക്കണമെന്നുമാണ് പദ്ധതിക്കായി ഭൂമി വിട്ടു നൽകിയവർ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ നാല് ജില്ലകളിലെ മലയോര മേഖലകളിലൂടെ കടന്ന് പോകുന്ന ശബരി റെയിൽവേ ലൈനിന് 111 കിലോമീറ്ററാണ് നീളം. ഇതിനുള്ളിൽ 14 സ്റ്റേഷനുകളും വിഭാവനം ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയിലേക്കുള്ള ആദ്യ റെയിൽപ്പാതയുമാണിത്. എന്നാൽ പദ്ധതിയുടെ പ്രവർത്തനം ഇപ്പോഴും പ്രഖ്യാപിച്ചിടത്ത് തന്നെ നിൽക്കുകയാണ്.

ഭൂമി അളന്ന് കല്ലുകൾ സ്ഥാപിച്ചതല്ലാതെ അത് ഏറ്റെടുക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേന്ദ്ര ബജറ്റുകളിൽ കോടിക്കണക്കിന് രൂപാ അനുവദിച്ചിട്ടും പദ്ധതി ഒരടി പോലും മുന്നോട്ട് കൊണ്ടു പോകാനായിട്ടില്ല. പദ്ധതിക്കായി ഭൂമി വിട്ടു നൽകിയവർ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്.

ശബരി റെയിൽ പദ്ധതി ഉപേക്ഷിച്ചെന്നോ ഇല്ലന്നോ ഉള്ള പ്രഖ്യാപനമെങ്കിലും നടത്തണമെന്നാണ് ആയിരക്കണക്കിനാളുടെ അപേക്ഷ. പദ്ധതി നടപ്പാക്കാനാണ് തീരുമാനമെങ്കിൽ ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണം. ഉപേക്ഷിച്ചെങ്കിൽ അളന്ന് തിരിച്ച ഭൂമി തിരികെ തരണം. ഇതിലേതെങ്കിലും ഒരു തീരുമാനം വരുന്ന കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷയാണ് എല്ലാവർക്കുമുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *