ചെറുതോണി: കഞ്ഞിക്കുഴി വില്ലേജിലെ പട്ടയ വിതരണം പൂർത്തിയാക്കണമെന്ന് ആവശ്യം ശക്തം. 2018ൽ പട്ടയം കൊടുക്കാനുള്ള സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്ന് പട്ടയം വിതരണം ആരംഭിച്ചുവെങ്കിലും പൂർത്തിയായിട്ടില്ല.
കഞ്ഞിക്കുഴി പഞ്ചായത്തിലെ വാർഡുകളായ കഞ്ഞിക്കുഴി, പുന്നയാർ, വാകച്ചുവട്, പഴയരിക്കണ്ടം, പൊന്നരത്താൻ, വരിക്കമുത്തൻ, മക്കുവള്ളി, വെൺമണി, അട്ടിക്കളം,തട്ടേക്കണ്ണി വാർഡുകളിലെ പട്ടയ വിതരണമാണ് പൂർത്തിയാകാത്തത്.
അറുപതിലേറെ വർഷങ്ങളായി കുടിയേറി പാർത്ത മറ്റു വാർഡുകളിലെ കർഷകർക്കും ഉടൻ പട്ടയം നൽകേണ്ടതാണ്. അതേസമയം റവന്യു നടപടികൾ പൂർത്തിയായ 475 പട്ടയം വിതരണം ചെയ്യാനും ഉണ്ട്.
കർഷകർക്ക് പട്ടയം നൽകാൻ അനുകൂലമായ ബിൽ നിയമസഭ പാസാക്കിയത് ഗവർണർ ഒപ്പ് വെച്ചിരുന്നതിൻ്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിലെ കർഷകർക്ക് പട്ടയം വിതരണം ചെയ്യണമെന്ന് നാഷ്ണൽ സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ(എം) സംസ്ഥാന പ്രസിഡൻ്റ് ടോമി റ്റി തീവള്ളി ആവശ്യപ്പെട്ടു.