Timely news thodupuzha

logo

കോതമംഗലത്ത് കിണറ്റിൽ വീയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

കോതമംഗലം: കരിങ്ങഴയിൽ വെള്ളം ഉള്ള കിണറ്റിൽ അബദ്ധത്തിൽ വീണ് അവശനായ കോമത്ത് അഗസ്റ്റ്യനെയാണ്(75) ഫയർഫോഴ്സ് രക്ഷപെടുത്തിയത്. തുടർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചു. ഇയാൾ അപകടനില തരണം ചെയ്തു.

കിണറ്റിൽ വീണ ഇയാൾ മോട്ടർ പമ്പിൻ്റെ പെപ്പിൽ പിടിച്ചു അവശനിലയിൽ പൊങ്ങി കിടക്കുക ആയിരുന്നു. കോതമംഗലം ഫയർസ്റ്റേഷൻ ഓഫീസർ സി.പി ജോസിൻ്റെ നേതൃത്വത്തിൽ പി.കെ എൽദോസ്, എം അനിൽ കുമാർ, രാകേഷ്, വൈശാഖ്, വിഷ്ണു, അനുരാജ്, ഷംജു, രാമചന്ദ്രൻ, ബിനു, ജലേഷ് എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.

സേനാംഗമായ വൈശാഖ് റോപ്പ് ഉപയോഗിച്ച് കിണറിൽ ഇറങ്ങി അഗസ്റ്റ്യനെ സേനയുടെ വലയിൽ കയറ്റി മറ്റ് സേനാഗങ്ങളുടെ സഹായത്താൽ കരക്കു കയറ്റുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *