Timely news thodupuzha

Author name: timely news

ഡൽഹിയിൽ റസ്റ്ററൻറിന് തീപിടിച്ച് 20 പേർ മരിച്ചു

ന്യൂഡൽ‌ഹി: റസ്റ്ററൻറിന് തീപിടിച്ച് 20 പേർ മരിച്ചു. ഡൽഹി മാൽവിയ നഗറിൽ രാവിലെ 9.45 ഓടെയായിരുന്നു അപകടം. മരിച്ചവരില്ഡ വിദേശികളും ഉൾപ്പെടുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. 37 പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിൻറെ കാരണം വ്യക്തമല്ല. സൗത്ത് ഡൽഹിയിലെ ഹൗസ് റാണി പരിസരത്ത് സ്ഥിതി ചെയ്യുന്ന ബഹുനില ലെമൺ ഗ്രീൻ റസ്റ്റോറൻറിലാണ് തീപിടിത്തം ഉണ്ടായത്.

ഡൽഹിയിൽ റസ്റ്ററൻറിന് തീപിടിച്ച് 20 പേർ മരിച്ചു Read More »

കുഭമേളയിലെ വൈറൽ താരത്തിൻറെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിൻറെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി: കുഭമേളയിലെ വൈറൽ താരത്തിൻറെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിൻറെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. ഹൈക്കോടതിയുടെതാണ് നടപടി. മധ‍്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഹർജി പരിഗണിച്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. തുടർ നടപടികൾക്കായി ഭർത്താവിന് മധ‍്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. കുംഭമേളയിലെ വൈറൽ താരത്തിൻറെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഭർത്താവിനെതിരേ കേസെടുത്തിരുന്നത്. തട്ടികൊണ്ടുപോകൽ, വ‍്യാജരേഖ ചമയ്ക്കൽ, എന്നീ കുറ്റങ്ങളും പോക്സോ വകുപ്പും അടങ്ങുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരേ

കുഭമേളയിലെ വൈറൽ താരത്തിൻറെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിൻറെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു Read More »

നവകേരളയാത്രയ്ക്കിടെ ഗൺമാൻമാരുടെ മർദനം; കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന് എസ്.ഐ.റ്റി

ആലപ്പുഴ: 2023ൽ നവകേരളയാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻറെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ഉന്നത ഉദ‍്യോഗസ്ഥർ കൂട്ടു നിന്നുവെന്ന് പ്രത‍്യേക അന്വേഷണ സംഘത്തിൻറെ റിപ്പോർട്ട്. കോടതിക്ക് മുന്നിലെത്തിയ തെളിവുകൾ നശിപ്പിച്ചതായും പ്രതികൾ‌ക്ക് ജാമ‍്യം ലഭിക്കുന്ന പക്ഷം നീതി നിർവഹണം തടസപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് അട്ടിമറിച്ച ഉദ‍്യോഗസ്ഥർക്കെതിരേ അന്വേഷണം വേണമെന്നും ഗൺമാൻറെ അടിയേറ്റ് എ.ഡി. തോമസിൻറെ തല പൊട്ടി ചോരയൊലിക്കുന്നതിൻറെ വിഡിയോ ദൃശ‍്യങ്ങൾ വ‍്യക്തമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. എന്നാൽ രാഷ്ട്രീയ വിരോധത്തിൻറെ

നവകേരളയാത്രയ്ക്കിടെ ഗൺമാൻമാരുടെ മർദനം; കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന് എസ്.ഐ.റ്റി Read More »

ആശ്രിത നിയമനത്തിന് വിവാഹിതയായ പെൺമക്കൾക്കും അർഹതയുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹിതയായ പെൺമക്കൾക്കും ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി. വിവിധ ഹൈക്കോടതികളുടെ വിധികൾ റദ്ദാക്കിക്കൊണ്ട് വിവാഹം കഴിഞ്ഞു എന്നത് അയോഗ്യതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. അമ്മയുടെ മരണാനന്തരം ന്യായവില സ്റ്റോറിൻറെ ഡീലർ ലൈസൻസിനായി നൽകിയ അപേക്ഷ യുപി സർക്കാർ തള്ളിയതിനെതിരേ യുവതി അലഹബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കുക‍യായിരുന്നു. എന്നാൽ ഇത്തരം കേസുകളിൽ വിവിധ ഹൈക്കോടതികൾ വ്യത്യസ്ഥ ഉത്തരവുകൾ ഇറക്കിയിട്ടുള്ളതിനാൽ, ഹർജി അലഹാബാദ്

ആശ്രിത നിയമനത്തിന് വിവാഹിതയായ പെൺമക്കൾക്കും അർഹതയുണ്ടെന്ന് സുപ്രീം കോടതി Read More »

കണ്ണൂരിൽ കെ.എസ്.ആർ.റ്റി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു

കണ്ണൂർ: ദേശീയപാതയിൽ കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരുക്ക്. കണ്ണൂരിൽനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് രാവിലെ അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ തലശേരി ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടു.

കണ്ണൂരിൽ കെ.എസ്.ആർ.റ്റി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു Read More »

പെരിയ ഇരട്ടക്കൊല കേസിൽ പരോൾ വ്യവസ്ഥ ലംഘിച്ച് റീൽസ് ചിത്രീകരണവുമായി പ്രതി

കണ്ണൂർ: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ ഏഴാം പ്രതിയായ അശ്വിൻ പരോൾ വ‍്യവസ്ഥ ലംഘിച്ച് റീൽസ് ചിത്രീകരണം നടത്തി. ഇതിൻറെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ‌ പ്രചരിക്കുന്നുണ്ട്. പ്രതി തന്നെയാണ് വിഡിയോ പങ്കുവച്ചത്. നിലവിൽ പരോളിലിരിക്കെയാണ് സമൂഹ മാധ‍്യമം ഉപയോഗിച്ചിരിക്കുന്നത്. സമൂഹ മാധ‍്യമം ഉപയോഗിക്കരുതെന്നായിരുന്നു പരോൾ വ‍്യവസ്ഥയിലൊന്ന്. കേസിൽ 5 പ്രതികൾക്ക് പരോൾ ലഭിച്ചിരുന്നു.

പെരിയ ഇരട്ടക്കൊല കേസിൽ പരോൾ വ്യവസ്ഥ ലംഘിച്ച് റീൽസ് ചിത്രീകരണവുമായി പ്രതി Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെലോ അലർട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. വ്യാഴാഴ്ച്ചയോടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More »

കോതമം​ഗലം രൂപത വൈദികൻ ഫാദർ ചെറിയാൻ വാരികാട്ട് നിര്യാതനായി

കോതമം​ഗലം: കോതമം​ഗലം രൂപത വൈദികൻ ഫാദർ ചെറിയാൻ വാരികാട്ട്(69) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ജൂൺ അഞ്ച്(വെള്ളിയാഴ്ച്ച) ഉച്ചകഴിഞ്‍‌ രണ്ടിന് കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച്, തുടർന്ന് ചിലവ് ക്രിസ്തുരാജ പള്ളിയിൽ. ഭൗതീകദേഹം ജൂൺ നാല്(വ്യാഴാഴ്ച്ച) വൈകുന്നേരം 5.30 മുതൽ കരിമണ്ണൂർ സെൻ്റ് മേരീസ് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷൻ ജനറൽ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്നു. സഭ ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള റവ. ഡോ. ചെറിയാൻ

കോതമം​ഗലം രൂപത വൈദികൻ ഫാദർ ചെറിയാൻ വാരികാട്ട് നിര്യാതനായി Read More »

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതിക്ക് പെൺവാണിഭ സംഘവുമായി ബന്ധമെന്ന് കണ്ടെത്തൽ

കൊച്ചി: എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതിയായ അക്ബർ പെൺവാണിഭ സംഘവുമായി ബന്ധമുണ്ടെന്ന് സൂചന. കൊച്ചി കേന്ദ്രീകരിച്ച് ഇയാൾ പെൺവാണിഭം നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കലൂർ ലിബർട്ടി ലെയ്നിൽ ഹൈലാൻഡ് ലോഡ്ജ് നടത്തിപ്പുകാരനായ അക്ബറിനെതിരേ നേരത്തെയും ചില കേസുകളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ലോഡ്ജ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ ഒളിവിലായ അക്ബറിനെതിരേ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയായ അക്ബർ തമിഴ്നാട് സ്വദേശിനികളെയും ഉത്തരേന്ത‍്യൻ സംസ്ഥാനങ്ങളിൽ നിന്നും യുവതികളെ എത്തിച്ച് പെൺവാണിഭം

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതിക്ക് പെൺവാണിഭ സംഘവുമായി ബന്ധമെന്ന് കണ്ടെത്തൽ Read More »

ക്ഷേത്ര പരിസരങ്ങൾ ഹരിതാഭമാക്കുന്നതിനുള്ള ദേവാരണ്യം പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിക്കും

തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പരിസരം ഹരിതാഭമാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘ദേവാരണ്യം’ എന്ന പേരിലുള്ള പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ദേവസ്വം വകുപ്പ് തുടക്കമിടും. വിവിധ ദേവസ്വം ബോർഡുകളുടെയും ക്ഷേത്രോപദേശക സമിതികളുടെയും വനംവകുപ്പിൻറെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങൾക്ക് കീഴിലെ 3087 ക്ഷേത്രങ്ങളിലും ‘ദേവാരണ്യം’ നടപ്പിലാക്കും. ക്ഷേത്രപരിസരങ്ങളിൽ ഒരുവർഷം കൊണ്ട് ഒരു ലക്ഷം തൈകൾ വച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തെച്ചി, അരളി തുടങ്ങിയ ചെടികൾ നട്ട് പരിപാലിക്കും.

ക്ഷേത്ര പരിസരങ്ങൾ ഹരിതാഭമാക്കുന്നതിനുള്ള ദേവാരണ്യം പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിക്കും Read More »

അർഷിദിനെ കൊന്നത് മൂന്നാം വിവാഹത്തിൽ ബാധ്യതയാവുമെന്ന് കരുതിയെന്ന് മൊഴി

തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസുകാരൻ അർഷിദിൻറെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറിൽ നിന്ന് നെഞ്ചിലേറ്റ ചവിട്ടാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അഷ്‌കറിൻറെ ചവിട്ടിൽ അർഷിദിൻറെ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു. ഇതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് ഉണ്ടായ പരുക്കാണ് കുട്ടിയുടെ മരണ കാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീർക്കെട്ടുണ്ടാക്കി, കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടായിരുന്നുവെന്നും മറ്റൊരു വിവാഹത്തിന് കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് അഷ്‌കർ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഒരു മാസം നീണ്ട

അർഷിദിനെ കൊന്നത് മൂന്നാം വിവാഹത്തിൽ ബാധ്യതയാവുമെന്ന് കരുതിയെന്ന് മൊഴി Read More »

കുട്ടികൾക്ക് മിഠായി ഇട്ടുകൊടുത്ത മുരളീധരന് രൂക്ഷവിമർശനം

തിരുവനന്തപുരം: പ്രവേശനോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം കട്ടേല ട്രൈബൽ റസിഡൻഷ്യൽ‌ സ്കൂളിലെത്തിയ വി മുരളീധരൻ എംഎൽഎ മിഠായി നൽകിയ രീതിക്കെതിരേ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനം. മിഠായി കുട്ടികളുടെ കൈയിൽ നൽകാതെ മേശപ്പുറത്തേക്ക് ഇട്ടുകൊടുക്കുകയായിരുന്നു മുരളീധരൻ. പട്ടികജാതി – പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയും സമീപം ഉണ്ടായിരുന്നു. മുരളീധരൻറെ നടപടി കുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സമൂഹമാധ്യമത്തിൽ വിമർനമുയർന്നു. ഇത്തരമൊരു പ്രവർത്തി കണ്ടിട്ട് മിണ്ടായ നിന്ന തുളസിയും സമാനമായ തെറ്റുതന്നെയാണ് ചെയ്തതെന്നും ആളുകൾ കുറ്റപ്പെടുത്തുന്നു. കേരളത്തിൽ ഇന്ന് കാണാത്ത

കുട്ടികൾക്ക് മിഠായി ഇട്ടുകൊടുത്ത മുരളീധരന് രൂക്ഷവിമർശനം Read More »

സർക്കാർ സർവീസിലുള്ള താത്ക്കാലിക ജീവനക്കാർക്കും പെൻ‌ഷന് അർഹതയുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പെൻഷൻ എന്നത് തൊഴിലുടമകളുടെ ഔദാര്യമല്ല, മറിച്ച് ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീം കോടതി. സർക്കാർ സർവീസിലുള്ള താത്ക്കാലിക ജീവനക്കാർക്കും പെൻ‌ഷന് അർഹതയുണ്ടെന്ന കാട്ടിയാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. ഭർത്താവിൻറെ പെൻഷനായി ബിഹാറിൽ നിന്നുള്ള യുവതി നൽകി ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, മസീഹ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച്. 30 വർഷത്തോളം പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൽ കാഷ്വൽ വർ‌ക്കറായി ജോലി ചെയ്തിരുന്ന ആളാണ് ഹർജിക്കാരിയുടെ ഭർത്താവ്. എന്നാൽ ഈ ജോലി സ്ഥിരമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെൻഷൻ നിഷേധിക്കുകയായിരുന്നു.

സർക്കാർ സർവീസിലുള്ള താത്ക്കാലിക ജീവനക്കാർക്കും പെൻ‌ഷന് അർഹതയുണ്ടെന്ന് സുപ്രീം കോടതി Read More »

കറുപ്പിൽ നിന്നും വെള്ള കാറിലേക്ക് മാറി പിണറായി വിജയൻ

തിരുവനന്തപുരം: കാർ മാറ്റി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയായിരിക്കെ 2022 മുതൽ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനം കറുത്ത കാറായിരുന്നു. പ്രതിപക്ഷ നേതാവായതോടെ വെള്ള ഇന്നോവ ക്രിസ്റ്റ കാറിലേക്ക് പിണറായി മാറുകയാണ്. മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. നിലവിൽ എകെജി സെൻററിലെ കാറാണ് പിണറായി ഉപയോഗിച്ചിരുന്നത്. കാറിന് 99 എന്ന നമ്പറാണ് പിണറായി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ൽ അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്. രാത്രിയിലുള്ള ആക്രമണവും മറ്റും തടയാൻ

കറുപ്പിൽ നിന്നും വെള്ള കാറിലേക്ക് മാറി പിണറായി വിജയൻ Read More »

ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ

കൊച്ചി: നടൻ ടിനി ടോമിനെതിരേ പൊലീസിൽ പരാതി നൽകി നടി അൻസിബ ഹസൻ. താരസംഘടനയായ അമ്മിയിലെ തർക്കവുമായി ബന്ധപ്പെട്ടാണ് കൊച്ചി ഇൻഫോ പാർക്ക് പൊലീസിൽ അൻ‌സിബ പരാതി നൽകിയിരിക്കുന്നത്. ടിനി ടോം തനിക്കെതിരേ നിരന്തരം സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണ് ടിനിയുടെതെന്നും അൻസിബ പരാതിയിൽ ഉന്നയിക്കുന്നു. ടിനി ടോമിൻറെ ഡ്രൈവറെ അടക്കം താൻ മതം മാറ്റാൻ ശ്രമിച്ചുവെന്ന് വ‍്യാജ പ്രചാരണം നടത്തിയെന്നും അൻസിബയുടെ പരാതിയിൽ പരാമർശമുണ്ട്. ടിനി ടോം

ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ Read More »

അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ആശുപത്രിയിൽ

ന്യൂഡൽഹി: ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എംപി പ്രവേശിപ്പിച്ചത്. വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെൻററി സമിതി യോഗത്തിന് പങ്കെടുക്കാനായാണ് എംരി ഡൽ‌ഹിയിൽ എത്തിയതായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ആശുപത്രിയിൽ Read More »

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: പതിനാഫാം കേരള നിയമസഭാ ഡെപ‍്യൂട്ടി സ്പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു വനിത ഡെപ‍്യൂട്ടി സ്പീക്കറാകുന്നത്. 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 99 വോട്ട് ഷാനിമോൾക്ക് ലഭിച്ചു. ബിജെപി അംഗങ്ങള വോട്ട് രേഖപ്പെടുത്തിയില്ല. ഇടത് സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു Read More »

മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

കട്ടപ്പന: മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. നരിയമ്പാറ തുരുത്തേല്‍ എബ്രഹാം കുര്യന്‍(ബോബി 52) ആണ് മരിച്ചത്. 28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം. സ്വന്തം പുരയിടത്തിലെ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ നിലത്തേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: സാറാമ്മ പുറ്റടി കുളങ്ങര കുടുംബാംഗം. മക്കള്‍: മിബിന്‍, നിഖില്‍.

മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു Read More »

പൊതുവിദ്യാഭ്യാസ മേഖല നാടിൻ്റെ സമ്പത്തെന്ന് റോയി കെ പൗലോസ് എം.എൽ.എ: ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം നടത്തി

ഇടുക്കി: പൊതുവിദ്യാഭ്യാസ മേഖല നമ്മുടെ നാടിൻ്റെ സമ്പത്താണെന്ന് റോയി.കെ.പൗലോസ് എം.എൽ.എ. ഇടുക്കി ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഓരോ മാറ്റവും നാടിൻ്റെ മാറ്റമാണ്. സർക്കാർ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന പരിഗണന ചെറുതല്ല. പലവിധ പ്രയാസങ്ങൾ നേരിടുന്ന സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലയിലുള്ള ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലൂടെ കരുത്തും പിന്തുണയും നൽകുകയാണ് സർക്കാർ ചെയ്യുന്നത്. ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാന ശരാശരിയേക്കാൾ മികച്ച വിജയശതമാനമാണ് ഇടുക്കി ജില്ല

പൊതുവിദ്യാഭ്യാസ മേഖല നാടിൻ്റെ സമ്പത്തെന്ന് റോയി കെ പൗലോസ് എം.എൽ.എ: ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം നടത്തി Read More »

സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പാക്കി ബംഗാൾ

കോൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ത്രീകൾക്ക് പൊതു ബസുകളിൽ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച് ബിജെപി സർക്കാർ. സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ പൊതു ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സൗജന്യ യാത്ര. സൗജന്യമായി യാത്ര ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ ബസ് സർവീസുകളുടെ എണ്ണം കൂട്ടണമെന്നും യാത്രക്കാരിയായ മാല ബിസ്വാസ് പറയുന്നു. കൊവിഡ് -19നു ശേഷം സംസ്ഥാനത്തെ ബസുകളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. സർക്കാർ ബസുകൾ സർവീസ് നടത്തിയിരുന്ന പല റൂട്ടുകളിലും ഇപ്പോൾ

സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പാക്കി ബംഗാൾ Read More »

യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പഠന സഹായം വിതരണം നടത്തി

കരിമണ്ണൂർ: യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പഠന സഹായം വിതരണം നടത്തി. തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ.പി സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാദർ ജെയിംസ് ഐക്കരമറ്റത്തിന്റെ അധ്യക്ഷയിൽ വാർഡ് മെമ്പറും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റി എല്ലാ വർഷവും നടത്തപ്പെടുന്ന പഠന സഹായ വിതരണം ഈ വർഷവും തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ.പി സ്കൂളിലെ എല്ലാ കുട്ടികൾക്കും നൽകി.

യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പഠന സഹായം വിതരണം നടത്തി Read More »

യു.എസിലെ ജോലി ഉപേക്ഷിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങളിൽ രാജ്യം മുഴുവൻ കടുത്ത പ്രതിഷേധമുയരുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ട് കടുത്ത സമരപ്രഖ്യാപനവുമായി ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. നിലവിൽ അമെരിക്കയിൽ ഉപരിപഠനം നടത്തുന്ന 30 വയസുകാരനായ അഭിജീത് ദിപ്കെ, തനിക്ക് അവിടെ ലഭിച്ച വൻ തൊഴിലവസരങ്ങൾ നിരസിച്ച് മാതൃരാജ്യത്തിനായി പോരാടാൻ തിരിച്ചുവരുന്നു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 6-ന് ശനിയാഴ്ച രാവിലെ താൻ ഡൽഹിയിൽ വിമാനമിറങ്ങുമെന്നും, തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തണമെന്നും

യു.എസിലെ ജോലി ഉപേക്ഷിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലേക്ക് Read More »

ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി. വിചാരണ കോടതി മാറണമെന്നും പ്രതിഭാഗത്തിൻറെ ആവശ്യം തലശേരി സെഷൻസ് കോടതി തള്ളി. തലശേരി മൂന്നാം അഡീഷണൽ‌ ജില്ലാ സെഷൻസ് കോടതിയിൽ തന്നെ വിചാരണ തുടരും. ഇതോടെ നിർ‌ത്തി വച്ച വിചാരണ ചൊവ്വാഴ്ചയോടെ വീണ്ടും ആരംഭിക്കും. 2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഎം

ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി Read More »

വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെറുതോണിയിൽ വച്ച് റോഡ് കുറുകെ കടന്നപ്പോൾ ട്രാവലർ ഇടിച്ച് തെറിച്ച് വീണ് പാമ്പാടി സ്വ​ദേശി തോമസ് ജോസിന്(44) പരുക്കേറ്റു. ടോറസ് ലോറി ഡ്രൈവറായ തോമസ് ഇടുക്കി ചെറുതോണിയിൽ വച്ച് ലോറി നിർത്തിയ ശേഷം റോഡിനു കുറുകെ നടക്കുമ്പോളാണ് ഇന്ന് രാവിലെ അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 8.30യോടെ തീക്കോയിയിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സന്ദീപിനു(30) പരുക്കേറ്റു. കെഴുവംകുളത്ത്

വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

തപാൽ റെയിൽവേ മെയിൽ സർവീസിൽ നിന്നും പി.പി രാധാകൃഷ്ണൻ വിരമിച്ചു

തൊടുപുഴ: നീണ്ട 33 വർഷത്തെ തപാൽ റെയിൽവേ മെയിൽ സർവീസ് ഔദ്യോഗിക ജീവിതത്തിൽ നിന്നും പി.പി രാധാകൃഷ്ണൻ പടിയിറങ്ങി. 30/05/2026 ന് തൊടുപുഴ പെൻഷൻ ഭവനിൽ വെച്ച് എൻ.എഫ്.പി.ഇ യൂണിയൻ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം സംസ്ഥാന സെക്രട്ടറി ജെ നൈസാം ഉദ്ഘാടനം ചെയ്തു. തുടർന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് സമചിതമായ യാത്രയയപ്പ് നൽകി. 1993 സർവീസിൽ പ്രവേശിച്ച്, തൊടുപുഴ പോസ്റ്റൽ സോർട്ടിംഗ് ഓഫീസിൽ നിന്നും മെയ് 30 ന് ആണ് വിരമിച്ചത്. ജീവനക്കാരുടെ സംഘടനയായ എൻ.എഫ്.പി.ഇ ആർ4

തപാൽ റെയിൽവേ മെയിൽ സർവീസിൽ നിന്നും പി.പി രാധാകൃഷ്ണൻ വിരമിച്ചു Read More »

ആരവല്ലിക്കാവ് ബാലഗോകുലത്തിൻ്റെ നതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

​തൊടുപുഴ: വെങ്ങല്ലൂർ ആരവല്ലിക്കാവ് ശ്രീഭദ്ര ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ, ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗോകുലാംഗങ്ങളായ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങിൽ വിജയികളായ കുട്ടികൾക്ക് സ്മരണികയും ക്യാഷ് അവാർഡും വിതരണം ചെയ്തു.​ആരവല്ലിക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ ബാലഗോകുലം രക്ഷാധികാരി എം.എ. മണി അധ്യക്ഷത വഹിച്ചു. കുട്ടികളുടെ ഭാവി രൂപീകരണത്തിൽ ഇത്തരം കൂട്ടായ്മകളും പ്രോത്സാഹനങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബാലഗോകുലം ജില്ലാ അധ്യക്ഷൻ എ.ജി. രഘുനാഥ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ആധുനിക

ആരവല്ലിക്കാവ് ബാലഗോകുലത്തിൻ്റെ നതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു Read More »

ചെരിയംപാറ അംഗനവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു; ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ

കോടിക്കുളം: കോടിക്കുളം പഞ്ചായത്തിലെ ചെരിയമ്പാറ അംഗനവാടിക്ക് വേണ്ടിയുള്ള പുതിയ കെട്ടിടത്തിൻ്റെ പണി പൂർത്തിയായെങ്കിലും അംഗനവാടി ഇപ്പോഴും വാടകക്കെട്ടിൽ തന്നെ പ്രവർത്തനം തുടരുകയാണ്. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗനവാടിക്ക് സ്വന്തമായി സൌകര്യപ്രദമായ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഭാരിച്ച വാടക ഒഴിവാക്കുന്നതിനുമായിരുന്നു ഇളംദേശം ബ്ലോക്ക് പഞ്ചായത്തും കോടിക്കുളം ഗ്രാമ പഞ്ചായത്തും ചേർന്ന് സംയുക്തമായി രണ്ടര ലക്ഷത്തോളം രൂപ മുടക്കി ചെരിയമ്പാറയിൽ 5സെന്റ് സ്ഥലം വാങ്ങിയത്. തുടർന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി അംഗനവാടി

ചെരിയംപാറ അംഗനവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു; ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ Read More »

കർണാടകയിൽ അമിത വേഗത്തിലെത്തി‍യ ഥാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറ് കർഷകർ മരിച്ചു

ബാംഗ്ലൂർ: കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന മഹീന്ദ്ര ഥാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറ് പേർ മരിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാല് പേർക്ക് പരുക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ ബി.കെ. അഞ്ജിനപ്പ(35), എൻ ഉമാദേവി(55), ബി.ആർ.വിജയ(40), കെ.എൻ ലക്ഷ്മമ്മ(50), ആർ സരോജമ്മ(65), ബി.എസ് അരുണമ്മ(48) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം കർഷകരാണ്. അതിവേഗതയിൽ വന്ന മഹീന്ദ്ര ഥാർ പിന്നിൽ നിന്ന് ഇടിച്ചതായാണ് വിവരം. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചു.

കർണാടകയിൽ അമിത വേഗത്തിലെത്തി‍യ ഥാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറ് കർഷകർ മരിച്ചു Read More »

കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം; മത്സരത്തിൽ അഞ്ച് പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് ഒരുവിധം ഒതുക്കി തീർത്ത ഹൈക്കമാൻഡിന് ഇനിയുള്ള വെല്ലുവിളി കെപിസിസി അധ്യക്ഷ സ്ഥാനം. ഇപ്പോഴത്തെ പ്രസിഡൻറ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടി വരുന്നത്. സണ്ണി ജോസഫിനൊപ്പം വർക്കിങ് പ്രസിഡൻറുമാരായ എ.പി അനിൽകുമാറും പി.സി. വിഷ്ണുനാഥും മന്ത്രിസഭയിൽ ചേർന്നു. പിന്നെയുള്ള വർക്കിങ് പ്രസിഡൻറ് ഷാഫി പറമ്പിൽ എംപിയാണ്. മറ്റു പല കെപിസിസി ഭാരവാഹികളും മന്ത്രിമാരും എംഎൽഎമാരുമായി മാറി. ഈ മാസം അവസാനത്തിനു മുൻപ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് ഹൈക്കമാൻഡിൻറെ തീരുമാനം.

കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം; മത്സരത്തിൽ അഞ്ച് പേർ Read More »

സി.ബി.എസ്.ഇ പ്ലസ് റ്റൂ പരീക്ഷ; പുനർമൂല്യനിർണയത്തിനുള്ള പോർട്ടലിൽ വീണ്ടും സാങ്കേതിക തകരാർ

ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള പോർട്ടലിൽ വീണ്ടും സാങ്കേതിക തകരാർ. തിങ്കളാഴ്ച മുതൽ പുനർമൂല്യനിർണയത്തിനുള്ള വിദ്യാർഥികളുടെ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുമെന്നായിരുന്നു സിബിഎസ്ഇ അറിയിച്ചിരുന്നത്. എന്നാൽ ഇതനുസരിച്ച് അപേക്ഷ നൽകാനായി ശ്രമിച്ചപ്പോൾ പോർട്ടൽ തുറക്കാൻ കഴിയുന്നില്ല എന്നാണ് കുട്ടികളുടെ പരാതി. മുൻപും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്ത പകർപ്പ് ലഭിക്കാനും അപേക്ഷിച്ചപ്പോഴാണ് വിദ്യാർഥികൾ സാങ്കേതിക തകരാർ നേരിട്ടത്.‌ 17.68 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. അതിൽ നാലു ലക്ഷത്തിലേറെപ്പേർ ഉത്തരക്കടലാസിൻറെ

സി.ബി.എസ്.ഇ പ്ലസ് റ്റൂ പരീക്ഷ; പുനർമൂല്യനിർണയത്തിനുള്ള പോർട്ടലിൽ വീണ്ടും സാങ്കേതിക തകരാർ Read More »

ലഹരി മാഫിയക്കെതിരെ ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓപ്പറേഷൻ തൂഫാൻ

തിരുവനന്തപുരം: ലഹരി മാഫിയകൾക്കെതിരെ ശക്തമായ നിയമ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്ത ഉടൻ തന്നെ മന്ത്രി രമേശ് ചെന്നിത്തല പൊലീസ് ആസ്ഥാനത്തുവച്ച് ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയായ ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി മാഫിയകൾക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, പൊതുജന

ലഹരി മാഫിയക്കെതിരെ ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓപ്പറേഷൻ തൂഫാൻ Read More »

സ്കൂളിലെ ആർത്തവ അവധിയിൽ നയം മാറ്റം

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് നടപ്പാക്കിയ മൂന്നു ദിവസ ആർത്തവ അവധി അവരെക്കൊണ്ട് നിർബന്ധിച്ച് എടുപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ. നന്മയുള്ള തീരുമാനമായിട്ടാണ് അതിനെ സർക്കാർ കാണുന്നതെന്നും ആർത്തവ അവധിയിൽ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു നിർദേശമായി ഉയർന്നുവന്ന വിഷയം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുളളൂ. ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർഥിനികളും സ്ത്രീകളുമുണ്ട്. അവരെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുത്. അവരെ പരിഗണിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാൽ ആർത്തവ അവധി സംബന്ധിച്ച്

സ്കൂളിലെ ആർത്തവ അവധിയിൽ നയം മാറ്റം Read More »

പാചകവാതക വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില കൂട്ടി. 19 കിലോഗ്രാമിൻറെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വർധിപ്പിച്ച് 3113.50 രൂപയിലെത്തി. പുതുക്കിയ വില തിങ്കളാഴ്ച (ജൂൺ 1) മുതൽ പ്രാബല്യത്തിൽ വരും. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വർധിപ്പിച്ച് 3113.50 രൂപയായും, കോൽക്കത്തയിൽ 53.50 രൂപ വർധിപ്പിച്ച് 3255.50 രൂപയായും ഉയർത്തി. കൂടാതെ, മെയ് ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. 993

പാചകവാതക വില കൂട്ടി Read More »

ഈ ആഴ്ച്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം: വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തുമെന്ന പ്രവചനങ്ങൾക്കിടെ ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. കാലവർഷം കേരളത്തിൽ തൊടുമെന്ന് കരുതുന്ന ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ചയും വ്യാഴാഴ്ചയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച്ചയും വ്യാഴാഴ്ചയും എല്ലാ ജില്ലകളിലും

ഈ ആഴ്ച്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം: വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More »

മൂന്നാറിൽ ടൂറിസം പോലീസ് സ്റ്റേഷൻ പരിഗണനയിൽ: മന്ത്രി പി.സി വിഷ്‌ണുനാഥ്

ഇടുക്കി: മൂന്നാറിൽ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആലോചിച്ച് തീരുമാനിക്കുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. മൂന്നാറിൽ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസ്റ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ഇടുക്കി ജില്ലാ കളക്ടർ, ജില്ല പോലീസ് മേധാവി എന്നിവർ അതിർത്തി ജില്ലയിലെ കളക്ടർ,പോലീസ് മേധാവി എന്നിവരുമായി ചേർന്ന് ഏകോപനത്തോടെ പ്രവർത്തിക്കും. മൂന്നാറിനെ കൂടുതൽ മനോഹരിയാക്കി ലോകത്തിൻ്റെ മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള ശക്തമായ

മൂന്നാറിൽ ടൂറിസം പോലീസ് സ്റ്റേഷൻ പരിഗണനയിൽ: മന്ത്രി പി.സി വിഷ്‌ണുനാഥ് Read More »

കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്‌സ് രക്ഷപെടുത്തി

ചെറുതോണി: കിണറ്റിൽ വീണ പശുവിനെ ഇടുക്കിയിൽ നിന്നു ഫയർഫോഴ്‌സെത്തി രക്ഷപെടുത്തി. വെള്ളിയാഴ്ച ഉച്ചക്കാണു പെരുങ്കാല കുറ്റിയാനിക്കൽ ജയപ്രകാശിൻ്റെ പശു അയൽവാസിയായ കാഞ്ഞിരന്താനം മോറീസിൻ്റെ കിണറ്റിൽ വീണത്. പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് ആറരക്കാണു പശു കിണറ്റിൽ വീണു കിടക്കുന്നതുകണ്ടത്. ഉടൻതന്നെ ഫയർ ഫോഴ്‌സെത്തി ഇരുപതടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. ആൾത്താമസമില്ലാത്ത പുരയിടത്തിൽ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.

കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്‌സ് രക്ഷപെടുത്തി Read More »

മുല്ലപെരിയാറിൽ നിന്നും കൂടുതൽ വെള്ളം ആവശ്യപ്പെട്ട് റ്റി.വി.കെ

ഇടുക്കി: മുല്ലപെരിയാറിൽ നിന്നും കൂടുതൽ വെള്ളം ആവശ്യപെട്ട് റ്റി.വി.കെ. അണകെട്ടിൽ ജല നിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേയ്ക്ക് ഒഴുക്കുന്ന വെള്ളം തമിഴ് നാടിന് നൽകണം. തമിഴ്നാട് കമ്പം എം.എൽ.എ ജഗനാഥ് മിശ്രയാണ് ആവശ്യം ഉന്നയിച്ചത്. നിലവിലെ സംഭരണ ശേഷി വർദ്ധിപ്പിയ്ക്കേണ്ടതില്ല. നിലവിലെ സാഹചര്യത്തിൽ, ഡാം നിറയുമ്പോൾ അധികമായി വരുന്ന വെള്ളം ഇടുക്കിയിലേയ്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ഇത് തമിഴ് നാട്ടിലേയ്ക്ക് ഒഴുക്കണം. മുല്ലപെരിയാർ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിയ്ക്കരുതെന്നും എം എൽ എ പറഞ്ഞു. ഇടുക്കി നെടുംകണ്ടം ആനകല്ലിൽ സന്ദർശനം

മുല്ലപെരിയാറിൽ നിന്നും കൂടുതൽ വെള്ളം ആവശ്യപ്പെട്ട് റ്റി.വി.കെ Read More »

വ്യാജ ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ ദുബായ് പൊലീസിൻ്റെ കർശന മുന്നറിയിപ്പ്

ദുബായ്: വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ പേജുകളും വഴി വിൽപ്പന നടത്തുന്ന മോഷ്ടിക്കപ്പെട്ടതും വ്യാജവുമായ ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ ദുബായ് പൊലീസ് കർശന മുന്നറിയിപ്പ് നൽകി. ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് യുഎഇ സൈബർ നിയമപ്രകാരം ജയിൽശിക്ഷയും 2 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ (ഏകദേശം ആറര കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും ലഭിക്കും. രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളാണ് വ്യാജ വെബ്‌സൈറ്റുകളും ലിങ്കുകളും നിർമിച്ച് ആളുകളുടെ ബാങ്ക്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്നതും

വ്യാജ ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ ദുബായ് പൊലീസിൻ്റെ കർശന മുന്നറിയിപ്പ് Read More »

മലപ്പുറത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ എൻ.ഐ.എ റെയ്ഡ്

കോഴിക്കോട്: മലപ്പുറത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയുടെ റെയ്ഡ്. കൊച്ചി എൻഐഎ യൂണിറ്റിൻറെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ ഒന്നാം പ്രതിയായ എരഞ്ഞിമാവ് സ്വദേശി ഹാരിസിൻറെ വീട്ടിലും സ്ഥാപനത്തിലും മൂന്നാം പ്രതി മുഹമ്മദ് സലീമിൻറെ വീട്ടിലുമാണ് എൻഐഎ പരിശോധന നടത്തുന്നത്. ഇതുകൂടാതെ കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്. പുലർച്ചെ 5 മണിക്കാണ് റെയ്ഡ് ആരംഭച്ചത്. 7

മലപ്പുറത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ എൻ.ഐ.എ റെയ്ഡ് Read More »

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി യുവതി

കൊച്ചി: ഒമ്പത് വർഷത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായി മാറിയ യുവതിയുടെ ജീവിതം സോഷ‍്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മലയാളിയും സംരംഭകയുമായ നെസ്രിൻ മിദ്‌ലാജ് യാദൃശ്ചികമായാണ് ഈ ഓട്ടോ ഡ്രൈവറെ കാണാനിടയായത്. ഇതിൻറെ വിഡിയോ നെസ്‌റിൻ സോഷ‍്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് കൂടുതൽ കാഴ്ചക്കാരിലേക്ക് എത്തിയത്. കോർപ്പറേറ്റ് ലോകത്തെ മാനസിക സമ്മർദത്തിൽ നിന്നും മോചനം നേടാൻ വേണ്ടിയാണ് ജോലി ഉപേക്ഷിച്ചതെന്നും ഇപ്പോൾ ഓട്ടോ ഓടിച്ച് മാസം 60,000 രൂപയോളം സമ്പാദിക്കുന്നുണ്ടെന്നും യുവതി പറയുന്നു. ഏറ്റവും ശക്തമായ കഥകൾ

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി യുവതി Read More »

റെയിഡിനെത്തിയ ഇ.ഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറ് പേരെ കൂടി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ വീട് അടക്കം 12 ഇടങ്ങളിൽ മിന്നൽ പരിശോധന നടത്തിയ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ 6 പേർ കൂടി അറസ്റ്റിൽ. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 25 ആയി ഉയർന്നു. കഴിഞ്ഞ ദിവസം രാത്രി കിഴക്കേകോട്ട തകരപ്പറമ്പ് ഭാഗത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്. വൈദ‍്യപരിശോധനയ്ക്കു ശേഷം ഇവരെ കോടതിയിൽ

റെയിഡിനെത്തിയ ഇ.ഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറ് പേരെ കൂടി അറസ്റ്റ് ചെയ്തു Read More »

വാർഷകാഘോഷത്തിനിടെ മദ്യപസംഘത്തിൻ്റെ ആക്രമണം; വെഞ്ഞാറമൂട് എം.എ എൻജിനീയറിങ്ങ് കൊളേജ് വിദ്യാർത്ഥിക്ക് കാഴ്ച്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം: എൻജിനീയറിങ്ങ് കോളെജിൽ ആനുവൽ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിൻറെ ആക്രമണത്തിൽ വിദ്യാർഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. വെഞ്ഞാറമൂട് എം.എ എൻജിനീയറിങ്ങ് കൊളേജിലാണ് സംഭവമുണ്ടായത്. ചെങ്കോട്ടുകോണം സ്വദേശിയായ അൽ അമീൻ എന്ന 20 കാരനാണ് ആക്രമണത്തിൽ ഒരു കണ്ണിൻറെ കാഴ്ച നഷ്ടപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ആനുവൽ ഡേ ആഘോഷത്തിനിടെയാണ് സംഭവമുണ്ടായത്. പുറത്തുനിന്നെത്തിയ മദ്യപസംഘം വിദ്യാർഥികളുമായി തർക്കത്തിലേർപ്പെട്ടു. പിന്നാലെ കൂട്ടത്തിലൊരാൾ കൂർത്ത മുനയോടെയുള്ള ഇടിവള ഉപയോഗിച്ച് വിദ്യാർഥിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇത് അമീനിൻറെ ഇടതു കണ്ണിൽ കൊള്ളുകയായിരുന്നു. മർദനത്തിൽ കണ്ണിൻറെ

വാർഷകാഘോഷത്തിനിടെ മദ്യപസംഘത്തിൻ്റെ ആക്രമണം; വെഞ്ഞാറമൂട് എം.എ എൻജിനീയറിങ്ങ് കൊളേജ് വിദ്യാർത്ഥിക്ക് കാഴ്ച്ച നഷ്ടപ്പെട്ടു Read More »

തമിഴ് നടൻ അജിത് കുമാറിൻറെ അമ്മ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ അജിത്കുമാറിൻറെ അമ്മ മോഹിനി മണി അന്തരിച്ചു. 85 വയസായിരുന്നു. ശനിയാഴ്ച്ച രാവിലെയോടെ ചെന്നൈയിൽ വച്ചായിരുന്നു അന്ത‍്യം. വാർദ്ധക‍്യസഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നുവെന്നാണ് വിവരം. വിവിധ തമിഴ് മാധ‍്യമങ്ങൾ നടൻറെ അമ്മയുടെ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ് ലോകത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അനുശോചനം രേഖപ്പെടുത്തി. നിലവിൽ ദുബായിലുള്ള അജിത് ചെന്നൈ പാലവാക്കത്തുള്ള വീട്ടിലേക്ക് ഉടനെ തിരിക്കും.

തമിഴ് നടൻ അജിത് കുമാറിൻറെ അമ്മ അന്തരിച്ചു Read More »

വെങ്ങല്ലൂർ റ്റി.എം.യു.പി സ്കൂളിന് മുൻ എം.എൽ.എ അനുവദിച്ച തുക ഉപയോ​ഗിച്ച് വാങ്ങിയ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

തൊടുപുഴ: മുൻസിപ്പൽ യു.പി സ്കൂളിരിന് 2024 – 2025 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും മുൻ എം.എൽ.എ പി.ജെ ജോസഫ് അനുവദിച്ച 22 ലക്ഷം രൂപ നൽകി വാങ്ങിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് ചീഫ് നടന്നു. നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ ഫ്ലാ​ഗ് ഓഫ് നിർവഹിച്ചു. സ്കൂളിൽ ചേർന്ന യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ ദീപക്, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ

വെങ്ങല്ലൂർ റ്റി.എം.യു.പി സ്കൂളിന് മുൻ എം.എൽ.എ അനുവദിച്ച തുക ഉപയോ​ഗിച്ച് വാങ്ങിയ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു Read More »

മുൻ മന്ത്രിയും കോതമംഗലം എം.എൽ.എയും ആയിരുന്ന കേരള കോൺഗ്രസ് നേതാവ് റ്റി.യു കുരുവിള നിര്യാതനായി

കോതമംഗലം: മു​ൻ ​മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ടി.യു. കു​രു​വി​ള (89) നിര്യാതനായി. കൊ​ച്ചി ആ​സ്റ്റ​ർ മെഡിസിറ്റിയിൽ തീവ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലായിരുന്നു. വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി​സ​ഭ​യി​ൽ പൊതുമരാ​മ​ത്ത് മന്ത്രിയായിരുന്നു. 2006, 2011 വ​ർ​ഷ​ങ്ങ​ളി​ൽ കോ​ത​മം​ഗ​ല​ത്ത് നി​ന്നും തുട​ർ​ച്ച​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോസഫ് ​വി​ഭാ​ഗ​ത്തി​ന്റെ സംസ്ഥാന വൈ​സ് ചെയർമാനാണ്. സംസ്കാരം ഞായറാഴ്ച്ച(31/05/2026) ഉച്ച കഴിഞ്ഞ് രണ്ടിന് ചേലാട് സെൻ്റ്. സ്റ്റീഫൻസ് ബെസ്നിയ യാക്കോബായ സുറിയാനി പള്ളിയിൽ.

മുൻ മന്ത്രിയും കോതമംഗലം എം.എൽ.എയും ആയിരുന്ന കേരള കോൺഗ്രസ് നേതാവ് റ്റി.യു കുരുവിള നിര്യാതനായി Read More »

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ നിര്യാതനായി

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി ധനപാലൻ‌ അന്തരിച്ചു. 76 വയസായിരുന്നു. പറവൂരിലെ സ്വകാര‍്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയോടെയാണ് അന്ത‍്യം. വാർധക‍്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. മുൻ ലോക്സഭ അംഗമായ ധനപാലൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്റ്റർ ബോർഡ് അംഗം, പറവൂർ നഗരസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ നിര്യാതനായി Read More »

കാട്ടാന ആക്രമണം തടയാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലിയില്ലെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ

ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണം തടയാൻ മന്ത്രിയുടെ കൈയിലോ മറ്റാരുടെയെങ്കിലും കൈയിലോ ഒറ്റമൂലി പ്രയോഗങ്ങളില്ലെന്നും, ആക്രമണം ത‍ടയുന്നതിൽ പ്രഥമ ഉത്തരവാദിത്വം വനം വകുപ്പിനു തന്നെയാണെന്നും മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ‍്യപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികൾ ചർച്ച ചെയ്യാൻ യോഗം ചേരുമെന്നും മന്ത്രി വ‍്യക്തമാക്കി. അതിരപ്പിള്ളി പുല്ലേർ കാട്ട് മോഹനൻ എന്ന 65 വയസുകാരനാണ് കാട്ടാന ആക്രമണത്തിൽ‌ പുലർച്ചെ മരിച്ചത്. കാട്ടാന

കാട്ടാന ആക്രമണം തടയാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലിയില്ലെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ Read More »