നഷ്ടപ്പെട്ട 69 മൊബൈൽ ഫോണുകൾ, ഒരാഴ്ച്ച കൊണ്ട് സി.ഇ.ഐ.ആർ പോർട്ടൽ ഡ്രൈവിന്റെ ഭാഗമായി കണ്ടെത്തി ഉടമകൾക്ക് നൽകി
തൊടുപുഴ: കഴിഞ്ഞകാലങ്ങളിൽ ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും നഷ്ടപ്പെട്ട മൊബൈൽ ഫോണുകളിൽ പോലീസ് കണ്ടെത്തിയവ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വച്ച് ജില്ലാ പോലീസ് മേധാവി ശ്രീ കെ എം സാബു മാത്യു ഐപിഎസ്, ഉടമസ്ഥർക്ക് തിരികെ നൽകി. ഇടുക്കി സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽനടത്തപ്പട്ട CEIR പോർട്ടൽ ഡ്രൈവിന്റെ ഭാഗമായി, നഷ്ടപ്പെട്ടുപോയ 69 മൊബൈൽ ഫോണുകളാണ് ഒരാഴ്ച കൊണ്ട് കണ്ടെത്താനായത്. പല മൊബൈൽ ഫോണുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് …








































