ബാംഗ്ലൂർ: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1ൽ ഘടിപ്പിച്ച പി.എസ്.എൽ.വി.സി 57 റോക്കറ്റിന്‍റെ ചിത്രം പങ്കുവെച്ച് ഐ.എസ്.ആർ.ഒ. പി.എസ്.എൽ.വി.സി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ചന്ദ്രയാൻ 3 വിജയകരമായി തുടരുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ദൗത്യത്തിന് ഐ.എസ്.ആർ.ഒ ഒരുങ്ങുന്നത്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ നിന്ന് വിക്ഷേപണം നടത്താനാണ് ഐ.എസ്.ആർ.ഒയുടെ നീക്കം. ഏകദേശം 368 കോടിയോളമാണ് ഇതിന്‍റെ ചിലവ്. സൂര്യന്‍റെ പുറത്തെ താപവ്യതിയാനങ്ങളും സൗരകൊടുംങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.