Timely news thodupuzha

logo

ഇന്ത്യയിൽ നവംബർ നാല് മുതൽ ചാറ്റ്ജിപിടി ഗോ സൗജന്യം

ന്യൂഡൽഹി: ചാറ്റ് ജിപിടി ഗോ (chatgpt go) ഇന്ത്യയിൽ ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാമെന്ന് ഓപ്പൺഎഐ. ചൊവ്വാഴ്ചയാണ് ഓപ്പൺ എഐ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

നവംബർ നാല് മുതലാവും ഇത് പ്രാബല്യത്തിൽ വരിക. നവംബർ 4 ന് ബംഗളൂരുവിൽ നടക്കുന്ന ഓപ്പൺ എഐയുടെ ഡെവ്ഡേ എക്സ്ചേഞ്ച് ഇവൻ്റ് ആഘോഷങ്ങളുടെ ഭാഗമായി നവംബർ 4 മുതൽ പരിമിതമായ പ്രമോഷണൽ കാലയളവിൽ സൈൻ അപ്പ് ചെയ്യുന്ന ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ഓപ്പൺ എഐ ചാറ്റ്ജിപിടി ഗോ ഒരു വർഷം മുഴുവൻ സൗജന്യമായി ലഭ്യമാക്കുന്നുവെന്ന് കമ്പനി പറഞ്ഞു.

ഓപ്പൺഎഐ, ഓഗസ്റ്റ് 19ന് ഇന്ത്യയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനാണ് ചാറ്റ്ജിപിടി ഗോ. പ്രതിമാസം 399 രൂപയാണ് ആദ്യം പ്രഖ്യാപിച്ചിരുന്ന സബ്സ്ക്രിപ്ക്ഷൻ തുക. പുതിയ പ്ലാനിലൂടെ, ഇന്ത്യയിലെ അതിവേഗം വളരുന്ന ഉപയോക്തൃ അടിത്തറയ്ക്ക് വിപുലമായ എഐ ഉപകരണങ്ങൾ കൂടുതൽ ആക്‌സസ് ചെയ്യുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ലോഞ്ച് ചെയ്തതിന് ശേഷമുള്ള ആദ്യ മാസത്തിൽ, ഇന്ത്യയിലെ പണമടച്ചുള്ള ചാറ്റ് ജിപിടി വരിക്കാരുടെ എണ്ണം ഇരട്ടിയിലധികമായതായി കമ്പനി പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *