ചെന്നൈ: രാജ്യത്തിന്‍റെ സൗര്യ ദൗത്യം ആദിത്യ എൽ 1ന്‍റെ രണ്ടാം ഭ്രമണ പഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രൊ. നിലവിൽ 282 കി.മീ x 40225 കി.മീ ദീർഘവൃത്തത്തിലുള്ള ഭ്രമണ പഥത്തിലാണ് ആദിത്യ.
സെപ്റ്റംബർ 10നാകും അടുത്ത ഭ്രമണ പഥം ഉയർത്തൽ നടക്കുക. ബാംഗ്ലൂരിലെ ഇസ്ട്രാക്കിന്‍റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ ഇനി 3 ഭ്രമണ പഥം ഉയർത്തൽ കൂടി പൂർത്തിയാക്കിശേഷം ഭൂമിയുടെ ആകർഷണവലയത്തിൽ നിന്നും പുറത്തു കടക്കുന്ന ആദിത്യ എൽ 1ന് ചുറ്റുമുള്ള സാങ്കൽപ്പിക ഭ്രമണപഥത്തിലെത്തുക. 125 ദിവസംകൊണ്ട് ആദിത്യ 15 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും.