Timely news thodupuzha

logo

ടെലി​ഗ്രാം മേധാവി പവേൽ ദുരോവിനെതിരെ കുറ്റം ചുമത്തി ഫ്രഞ്ച് കോടതി

പാരിസ്: ടെലിഗ്രാം സി.ഇ.ഒ പവേൽ ദുരോവിന്റെ മേൽ കുറ്റം ചുമത്തി ഫ്രഞ്ച്‌ കോടതി. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ടെലിഗ്രാമിൽ വ്യാപകമായതിനാലാണ്‌ ടെലി​ഗ്രാം മേധാവിക്ക് മേൽ കുറ്റം ചുമത്തിയിരിക്കുന്നത്‌.

ഇതോടെ പവേൽ ദുരോവിന്‌ ഫ്രാൻസ് വിട്ട്‌ പോവാനാവില്ല. കുറ്റം ചുമത്തിയേേതാടെ പവേൽ ദുരോവിനെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കും.ശനിയാഴ്ച വൈകിട്ട് പാരിസിലെ ലെ ബുർഗേ വിമാനത്താവളത്തിൽ നിന്നാണ്‌ പവേലിനെ അറസ്റ്റ്‌ ചെയ്തത്‌.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ ടെലിഗ്രാം ഉപയോഗിക്കുന്നുവെന്നും, ഇത്‌ നിയന്ത്രിക്കുന്നതിൽ ദുരോവ്‌ പരാജയപ്പെട്ടു എന്നതിനാലുമായിരുന്നു ദുരോവിന്റെ അറസ്റ്റ്. മയക്കുമരുന്ന്‌ കടത്ത്‌, ആയുധക്കടത്ത്‌, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങളും പകർപ്പവകാശമുള്ള വിവരങ്ങളും പങ്കുവയ്‌ക്കാൽ എന്നിവയ്‌ക്കായി ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന്‌ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അന്വേഷണ ഏജൻസികളോട്‌ സഹകരിക്കാൻ ടെലിഗ്രാം തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്‌.റഷ്യയിൽ ജനിച്ച ശതകോടീശ്വരനായ പവേൽ ദുറോവ്‌ 2013ലാണ്‌ ടെലിഗ്രാം തുടങ്ങിയത്‌.

ടെലിഗ്രാമിൽ റഷ്യൻ സർക്കാർ നിരീക്ഷണം തുടങ്ങിയതോടെ 2014ൽ പവേൽ ദുറോവ്‌ രാജ്യംവിട്ടു. ഫ്രാൻസിന്റെയും യുഎഇയുടെയും പൗരത്വമുള്ള അദ്ദേഹം ദുബായിലാണ്‌ താമസം. പവേലിന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ബന്ധപ്പെടാൻ അവസരമൊരുക്കണമെന്നും ഫ്രാൻസിനോട്‌ ആവശ്യപ്പെട്ടതായി റഷ്യൻ എംബസി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *