ബാംഗ്ലൂർ: ഓൺലൈൻ വഴി കേടായ പാൽ ലഭിച്ചതിന് പിന്നാലെ തിരിച്ചു നൽകാൻ ശ്രമിച്ച് 65 കാരിക്ക് നഷ്ടമായത് 77,000 രൂപ. മൈസൂരുവിലാണ് സംഭവം. 65കാരിയായ സ്ത്രീ ഈ മാസം 18നാണ് ഒരു ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോമിൽ നിന്നും പാൽ വാങ്ങിയത്.
പാൽ കേടായെന്ന് കണ്ട് തിരിച്ചു നൽകാനായ ഓൺലൈൻ വിൽപന ആപ്പിൽ നിന്നും കസ്റ്റമർ കെയർ നമ്പർ തെരഞ്ഞെടുത്ത് വിളിക്കുകയായിരുന്നു.
തുടർന്ന് പലചരക്ക് പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീവ് ആണെന്നു പറഞ്ഞ് ഫോൺ എടുത്തയാൾ യു.പി.ഐ രഹസ്യ നമ്പർ അടക്കം ചോദിച്ചറിഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് മനസിലായത്. തുടർന്ന് സൈബർസെല്ലിൽ പരാതി നൽകുകയായിരുന്നു.