ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐ.എസ്.ആർ.ഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്.
350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ(വി.എസ്.എസ്.സി) ആണ് ഫ്യുവൽ സെൽ നിർമിച്ചത്.
പുതുവർഷ ദിനത്തിൽ പി.എസ്.എൽ.വി സി58 എക്സ്പോസാറ്റ് റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്‍റെ അവസാന ഭാഗത്ത് പി.ഒ.ഇ.എമ്മെന്ന മൊഡ്യൂളുണ്ടായിരുന്നു.
ഈ മൊഡൂളിലാണ് 10 ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം വി.എസ്.എസ്.സി ആണ് നിർമിച്ചത്. അതിൽ ഒന്നാണ് എഫ്.സി.പി.എസ്. ഇതാണ് വിജയകരമായതായി ഐ.എസ്.ആർ.ഒ അറിയിച്ചത്.