Timely news thodupuzha

January 2024

കേരളത്തിൽ 5 ദിവസം മഴയ്ക്കു സാധ്യത‌

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്കക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം ജില്ലയിലും, വെള്ളിയാഴ്ച കോഴിക്കോട്,കണ്ണൂർ,കാസർകോഡ് ജില്ലയിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ 5 ദിവസം മഴയ്ക്കു സാധ്യത‌ Read More »

ജപ്പാനിൽ റൺവേയിലിറങ്ങിയ വിമാനത്തിന് തീപിടിച്ചു

ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ റൺവേയിലിറങ്ങിയ ജപ്പാൻ എയർലൈൻസ് വിമാനത്തിനു തീപിടിച്ചു. റൺവേയിൽ വെച്ചാണ് തീപിടിച്ചത്. ഇതിന്‍റെ വീഡിയൊ ദൃശങ്ങൾ പുറത്തുവന്നു. തീപിടിച്ച വിമാനം മുന്നോട്ടു നീങ്ങുന്നതും, അഗ്നിശമനസേന തീ നിയന്ത്രിക്കാൻ ശ്രമക്കുന്നതും ദൃശങ്ങളിൽ കാണാം. ഹനേന്ദ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

ജപ്പാനിൽ റൺവേയിലിറങ്ങിയ വിമാനത്തിന് തീപിടിച്ചു Read More »

തെളിവുകളില്ലെന്ന് സി.ബി.ഐ, ഐ.പി.എൽ ഒത്തുകളി കേസ് അവസാനിപ്പിക്കുന്നു

ന്യൂഡൽഹി: വേണ്ടത്ര തെളിവുകളില്ലെന്ന കാരണത്താൽ 2019ലെ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട രണ്ടു കേസുകളും സിബിഐ അവസാനിപ്പിച്ചു. ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് പന്തയം വയ്ക്കുന്നവരുടെ വലിയ ശൃംഖലയും ഐപിഎൽ കളിക്കാരും ഒത്തു കളിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് 2022 മേയിലാണ് സി.ബി.ഐ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ നിന്നുള്ള ദിലീപ് കുമാർ, ഹൈദരാബാദിൽ നിന്നുള്ള ഗുരം വാസു, ഗുരം സതീഷ് എന്നിവരായിരുന്നു ആദ്യ എഫ്.ഐ ആറിലെ പ്രതികൾ. സജ്ജൻ സിങ്, പ്രഭു ലാൽ മീന, രാം അവ്താർ,

തെളിവുകളില്ലെന്ന് സി.ബി.ഐ, ഐ.പി.എൽ ഒത്തുകളി കേസ് അവസാനിപ്പിക്കുന്നു Read More »

ജമ്മുകശ്മീരിൽ 3.9 തീവ്രതയിൽ ഭൂചലനം

ശ്രീനഗർ: ജമ്മു കശ്മീരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൊവ്വാഴ്ച 11.33 ഓടെയാണ് ഭൂചലനമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയും സമാനമായ രീതിയിൽ ജമ്മു കശ്മിരിൽ ഭൂചലനമുണ്ടായിരുന്നു. 3.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ജമ്മുകശ്മീരിൽ 3.9 തീവ്രതയിൽ ഭൂചലനം Read More »

അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് മൈസൂരുവിൽ നിന്നുള്ള വിഗ്രഹം

ലക്നൗ: അയോധ്യയിലെ ശ്രീരാമ ക്ഷ‍േത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള രാമവിഗ്രഹം തിരഞ്ഞെടുത്തു. മൈസുരു സ്വദേശിയായ വിഖ്യാത ശില്പി അരുൺ യോദിരാജ് തയാറാക്കിയ ശിൽപമാണ് തിരഞ്ഞെടുത്തത്. വോട്ടെടുപ്പിലൂടെ അരുൺ യോഗിരാജിന്‍റെ വിഗ്രഹം തിരഞ്ഞെടുക്കപ്പെട്ട വിവരം കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അറിയിച്ചത്. ജനുവരി 22നാണ് അയോധ‍്യയിലെ രാമക്ഷേത്രത്തിൽ‌ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാമവിഗ്രഹം നിർമിച്ച അരുൺ യോഗികാജിനെ അഭിനന്ദിച്ച് കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയും രംഗത്തെത്തി. കോദീർനാഥിൽ സ്ഥാപിച്ച ആദി ശങ്കരാചാര്യയുടെ പ്രതിമയും ന്യൂ ഡൽഹിയിൽ ഇന്ത്യ ഗേറ്റിൽ സ്ഥാപിച്ച

അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് മൈസൂരുവിൽ നിന്നുള്ള വിഗ്രഹം Read More »

ശബരിമല മകരവിളക്ക്, ജനുവരി 10 മുതൽ സ്പോട്ട് ബുക്കിങ്ങില്ല

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി ഭക്തർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല. മകരവിളക്കിൻറെ അന്ന് 40000 പേർക്ക് മാത്രമേ വെർച്യൽക്യൂ അനുവദിക്കുകയുള്ളൂ. പൊലീസിൻറെ നിർദേശംകൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. സാധാരണയായി മകരവിളക്കിന് മൂന്നുദിവസം മുമ്പ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിുമായി ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാംമ്പ് ചെയ്യാറാണ് പതിവ്. ഈ സ്ഥിതിയിൽ കൂടുതൽ ഭക്തർ മലകയറിയാൽ അത് സുഗമമായ അയ്യപ്പ ദർശനത്തെ ബാധിക്കും. ഈ

ശബരിമല മകരവിളക്ക്, ജനുവരി 10 മുതൽ സ്പോട്ട് ബുക്കിങ്ങില്ല Read More »

പ്രധാനമന്ത്രിയുടെ സന്ദർശനം; തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല

തൃശൂർ: താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്നിന് അവധി. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല. നിയമനങ്ങൾക്കായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.

പ്രധാനമന്ത്രിയുടെ സന്ദർശനം; തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല Read More »

മൂന്നാർ പീഡനം: ഝാർഖണ്ഡ് സ്വദേശിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

മൂന്നാർ: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഇതര സംസ്ഥാന സ്വദേശിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. ഝാർഖണ്ഡ് സ്വദേശിയായ സെലനെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ വിവരം അറിയിക്കണമെന്നാണ് നിർദേശം. ഇയാളുടെ ഭാര്യ സുമരി ബുർജോയെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇവരുടെ ഫോട്ടോയും വവരങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയുടെ 11 വയസുള്ള മകളെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

മൂന്നാർ പീഡനം: ഝാർഖണ്ഡ് സ്വദേശിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് Read More »

മതവിദ്വേഷ പ്രചരണം നടത്തിയ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

പത്തനംതിട്ട: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തംഗം ആബിദ ബായിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നാരങ്ങാനം സ്വദേശിയായ രതീഷ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മതസ്പർധ വളർത്തുന്ന തരത്തിൽ ഫെയ്സ്ബുക്കിലൂടെയാണ് വീഡിയൊ പങ്കുവച്ചിരിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയിൽ ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

മതവിദ്വേഷ പ്രചരണം നടത്തിയ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ് Read More »

321sexchat Com Review Is 321sexchat Legit And Safe? 321 Sex Chat Reviews And Fraud And Rip-off Reviews

Sometimes you are simply bored in the home with having nothing to do. You do not feel like watching motion pictures, listening to music, sleeping, or doing the rest. There are some great individuals in this chat however sadly, I’ve seen numerous mods abuse their power. Koshergal (mod) badgers customers with different opinions and name

321sexchat Com Review Is 321sexchat Legit And Safe? 321 Sex Chat Reviews And Fraud And Rip-off Reviews Read More »

Qu’est-ce Que Omegle? Ce Que Les Parents Doivent Savoir Questions Web

Rencontrez de nouvelles personnes, parlez de sport et trouvez le véritable amour – Chat Alternative est une communauté mondiale attendant de discuter avec vous. Allez droit au however et dire les gars ce que vous cherchez en téléchargeant une… Découvrez qui vous aime, et décidez de la suite.✔ ÇA MARCHE VRAIMENTDécouvrez de nouvelles personnes et

Qu’est-ce Que Omegle? Ce Que Les Parents Doivent Savoir Questions Web Read More »

Рейтинг Букмекеров Рейтинг Букмекерских Контор: Лучшие Букмекерские Конторы 2024 Онлайн Список Сайтов Бк Отзывы Пользователей

Для начала рекомендую посмотреть букмекерские конторы рейтинг которые имею высокий. На сайте представлен рейтинг всех существующих букмекерских контор. Команда профессионалов постоянно следит и анализирует ситуацию в сфере букмекерских контор. На сайте представлен рейтинг по оценкам команды специалистов. Специалистами не рекомендуется иметь дело с конторами, которые были оценены оценкой ниже 4. В наш рейтинг кибербукмекеров попали

Рейтинг Букмекеров Рейтинг Букмекерских Контор: Лучшие Букмекерские Конторы 2024 Онлайн Список Сайтов Бк Отзывы Пользователей Read More »

എ.ആർ.റ്റി ഗർഭധാരണം; അനുമതി നൽകി ഹൈക്കോടതി

കൊച്ചി: ഭർത്താവിന്‌ 55 വയസ്സിനു മുകളിലാണ്‌ പ്രായമെങ്കിൽ 50 വയസ്സിൽ താഴെയുള്ള ഭാര്യക്ക്‌ അസിസ്‌റ്റഡ്‌ റീപ്രൊഡക്ടീവ് ടെക്‌നിക്‌(എ.ആർ.റ്റി) മുഖേന ഗർഭധാരണമാകാമെന്ന്‌ ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ച്‌ സമർപ്പിച്ച ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ ഉത്തരവ്‌. അമ്പത്തിയഞ്ചിൽ താഴെ പ്രായമുള്ള ഭർത്താക്കൻമാർക്കും 50 വയസ്സിനു താഴെയുള്ള ഭാര്യമാർക്കും എ.ആർ.റ്റി സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നാണ്‌ എ.ആർ.റ്റി നിയമത്തിലെ 21(ജി) വകുപ്പിലെ വ്യവസ്ഥ. എന്നാൽ, എ.ആർ.റ്റിയ്ക്ക്‌ ഈ രണ്ട് വ്യവസ്ഥകളും ഒരേസമയം ബാധകമാണെന്ന് പ്രഥമദൃഷ്‌ട്യാ ചട്ടത്തിലില്ലെന്ന്‌ കോടതി വിലയിരുത്തി. ഭാര്യക്ക്‌ എ.ആർ.റ്റി ലഭിക്കാൻ

എ.ആർ.റ്റി ഗർഭധാരണം; അനുമതി നൽകി ഹൈക്കോടതി Read More »

മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡർ ദൂരദർശനിൽ നിന്ന്‌ വിരമിച്ചു

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡറായ ഹേമലത ദൂരദർശനിൽ നിന്ന്‌ വിരമിച്ചു. 39 വർഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ്‌ ന്യൂസ്‌ എഡിറ്ററായിട്ടാണ്‌ വിരമിച്ചത്‌. സർവീസിലെ അവസാന ദിവസമായ ഞായറാഴ്‌ച രാത്രി ഏഴിനുള്ള വാർത്ത വായിച്ച ശേഷമാണ്‌ പടിയിറങ്ങിയത്‌. ശബ്ദംകൊണ്ടും രൂപംകൊണ്ടും മലയാളികൾക്ക്‌ ഏറെ സുപരിചിതയാണ്‌ ഹേമലത. ഭർത്താവ്‌ ജി.ആർ കണ്ണൻ ആയിരുന്നു ഡി.ഡി മലയാളത്തിലെ ആദ്യ ന്യൂസ്‌ റീഡർ. തിരുവനന്തപുരം ദൂരദർശനു സമീപം കുടപ്പനക്കുന്ന്‌ വി പി തമ്പി റോഡിലാണ്‌ താമസം. മകൾ പൂർണിമ.

മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡർ ദൂരദർശനിൽ നിന്ന്‌ വിരമിച്ചു Read More »

ശിവന്റെ ജടയെന്ന് സംഘപരിവാർ, പ്രതിഷേധം ഭയന്ന് മരത്തെ തൊട്ടില്ല, ഇന്ന് മോദിക്ക് സുരക്ഷയൊരുക്കന്നതിനായി വൃക്ഷം വെട്ടിമാറ്റി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട്‌ മൈതാനത്തിന്‌ ചുറ്റുമുള്ള പടുകൂറ്റൻ വൃക്ഷങ്ങളും ശിഖരങ്ങളും വെട്ടിമാറ്റി. ബി.ജെ.പിയുടെ മഹിളാ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ ബുധൻ പകൽ മൂന്നിന്‌ തൃശൂരിലെത്തുന്ന മോദിക്ക്‌ സുരക്ഷയൊരുക്കുന്നതിന്റെ മറവിലാണ്‌ വൻ മരങ്ങൾ കൂട്ടത്തോടെ മുറിച്ചുമാറ്റുന്നത്. തേക്കിൻകാട്‌ മൈതാനത്തെ മണികണ്‌ഠനാൽ, നടുവിലാൽ, നായ്‌ക്കനാൽ, വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിലെ ആൽ എന്നിവ പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും തൃശൂരിന്റെ പൈതൃക സൗന്ദര്യത്തിന്റെ അടയാളവുമാണ്‌. ഇതിൽ നായ്‌ക്കനാൽ ജങ്‌ഷനിലെ ആലിന്റെ പ്രധാന ഭാഗങ്ങൾ വെട്ടി മാറ്റി. സ്വരാജ്‌ റൗണ്ടിനോട്‌

ശിവന്റെ ജടയെന്ന് സംഘപരിവാർ, പ്രതിഷേധം ഭയന്ന് മരത്തെ തൊട്ടില്ല, ഇന്ന് മോദിക്ക് സുരക്ഷയൊരുക്കന്നതിനായി വൃക്ഷം വെട്ടിമാറ്റി Read More »

കെ.എസ്.ഐ.എൻ.സിയുടെ പുതിയ ബാർജുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരള ഷിപ്പിങ്‌ ആൻഡ് ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷന്റെ(കെ.എസ്.ഐ.എൻ.സി) രണ്ട് പുതിയ ബാർജുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾക്ക് ഇന്ധനം എത്തിക്കുന്നതിനുള്ള പൊസൈഡൺ ഓയിൽ ടാങ്കർ ബാർജിന്റെയും വ്യവസായ സ്ഥാപനങ്ങളിലേക്ക് ജലമാർ​ഗം ആസിഡ് വിതരണം ചെയ്യുന്നതിനുള്ള ലക്ഷ്മി ആസിഡ് ബാർജിന്റെയും പ്രവർത്തനമാണ്‌ ഉദ്ഘാടനം ചെയ്തത്‌. കെ.എസ്.ഐ.എൻ.സിയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. 15.34 കോടി ചെലവിട്ട്‌ ഗോവ വിജയ് മറൈൻഷിപ് യാർഡിലാണ്‌ 1400 മെട്രിക് ടൺ ശേഷിയുള്ള

കെ.എസ്.ഐ.എൻ.സിയുടെ പുതിയ ബാർജുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More »

തൊഴിലുറപ്പ്‌ വേതനം എ.ബി.പി.എസ്‌ വഴി, കേന്ദ്രസർക്കാർ തീരുമാനം ഈ വർഷം മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: തൊഴിലുറപ്പ് വേതനം ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെയാക്കിയ(എ.ബി.പി.എസ്‌) കേന്ദ്രസർക്കാർ തീരുമാനം പുതുവർഷത്തിൽ നിലവിൽ വന്നു. തൊഴിലാളി വിരുദ്ധമെന്ന വിമർശത്തെ തുടർന്ന്‌ അഞ്ചുതവണ നീട്ടിവച്ച, ഗ്രാമവികസന മന്ത്രാലയത്തിന്റെ ഉത്തരവാണ്‌ പ്രാബല്യത്തിലായത്‌. തൊഴിലാളിയുടെ പന്ത്രണ്ടക്ക ആധാർ നമ്പരാണ്‌ സാമ്പത്തിക വിലാസമായി ഉപയോഗിക്കുക. വേതനം ലഭിക്കണമെങ്കിൽ ആധാർ വിവരം തൊഴിൽ കാർഡിൽ സീഡ്‌ ചെയ്യുകയും ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യണം. നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻ.സി.പി.ഐ) ആധാർ മാപ്പ്‌ ചെയ്യുകയും വേണം. കഴിഞ്ഞ ഡിസംബർ 27വരെയുള്ള കണക്കനുസരിച്ച്‌ തൊഴിൽ കാർഡുള്ളവരിൽ

തൊഴിലുറപ്പ്‌ വേതനം എ.ബി.പി.എസ്‌ വഴി, കേന്ദ്രസർക്കാർ തീരുമാനം ഈ വർഷം മുതൽ പ്രാബല്യത്തിൽ Read More »

അയോധ്യ കേസ് വിധിന്യായത്തിൽ ആരുടേയും പേരു വയ്ക്കേണ്ടതില്ലെന്ന് അഞ്ച്‌ ജഡ്‌ജിമാരും ഒറ്റക്കെട്ടായെടുത്ത തീരുമാനം; ചീഫ്‌ ജസ്റ്റിസ്‌

ന്യൂഡൽഹി: അയോധ്യ കേസിൽ തർക്കങ്ങളുടെ ദീർഘചരിത്രവും വ്യത്യസ്‌ത കാഴ്‌ചപ്പാടുകളും കണക്കിലെടുത്താണ്‌ സുപ്രീംകോടതി ഏകസ്വരത്തിൽ ഉത്തരവ്‌ പുറപ്പെടുവിച്ചതെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ്‌. വിധിന്യായത്തിൽ ഒരു ജഡ്‌ജിയുടെയും പേര്‌ വയ്ക്കേണ്ടതില്ലെന്ന്‌ അഞ്ച്‌ ജഡ്‌ജിമാരും ഒറ്റക്കെട്ടായി തീരുമാനിച്ചതാണെന്നും അദ്ദേഹം പി.റ്റി.ഐക്ക്‌ നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്‌ വഴിയൊരുക്കിയത്‌ സുപ്രീംകോടതിയുടെ 2019 നവംബറിലെ വിധിയാണ്‌. ചീഫ്‌ ജസ്റ്റിസായിരുന്ന രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ചിൽ എസ്‌.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷൺ, എസ്‌ അബ്ദുൾ നസീർ എന്നിവർ

അയോധ്യ കേസ് വിധിന്യായത്തിൽ ആരുടേയും പേരു വയ്ക്കേണ്ടതില്ലെന്ന് അഞ്ച്‌ ജഡ്‌ജിമാരും ഒറ്റക്കെട്ടായെടുത്ത തീരുമാനം; ചീഫ്‌ ജസ്റ്റിസ്‌ Read More »

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു

സോൾ: ​ദക്ഷിണ കൊറിയയിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുങ്ങിന് ആൾക്കൂട്ടത്തിനിടയിൽ വച്ച് കുത്തേറ്റു. കഴുത്തിനാണ് കത്തി കൊണ്ട് കുത്തേറ്റത്. ബുസാനിൽ വച്ചാണ് സംഭവം. മാധ്യമ പ്രവർത്തകരോട് സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ കഴുത്തിന്റെ ഇടതുഭാ​ഗത്ത് കുത്തേൽക്കുകയായിരുന്നു. ആക്രമണദൃശ്യങ്ങൾ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ലീ കുഴഞ്ഞു വീഴുന്നതും സഹായികൾ തൂവാല കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിൽ അമർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഓട്ടോ​ഗ്രാഫ് ചോദിക്കാനെന്ന വ്യാജേന അടുത്തെത്തിയ യുവാവാണ് ആക്രമണം നടത്തിയതെന്ന് ​ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അക്രമിയെ പൊലീസ്

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു Read More »

വാരാണസി കൂട്ടബലാത്സംഗം; ബി.ജെ.പിക്കാരായ പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ വിദ്യാത്ഥി പ്രതിഷേധത്തെ തുടർന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ബി.ടെക് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ബി.ജെ.പി നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌ ഗത്യന്തരമില്ലാതെ. വിദ്യാർഥികൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ്‌ വാരാണസിയിലെ ബി.ജെ.പി ഐ.റ്റി സെൽ കൺവീനർ കുനാൽ പാണ്ഡെ, കോ കൺവീനർ സാക്ഷാം പട്ടേൽ, ഐ.റ്റി സെല്ലിൽ സജീവ പ്രവർത്തകനായ അഭിഷേക്‌ ചൗഹാൻ എന്നിവരെ അറസ്റ്റ്‌ ചെയ്‌തത്‌. നവംബർ ഒന്നിന്‌ പുലർച്ചെയാണ്‌ വാരാണസി ഐ.ഐ.റ്റി – ബനാറസ്‌ ഹിന്ദു സർവകലാശാല ക്യാമ്പസിൽ ബി.ടെക് വിദ്യാർഥിനിയെ ബി.ജെ.പി നേതാക്കൾ തോക്ക്‌ ചൂണ്ടി

വാരാണസി കൂട്ടബലാത്സംഗം; ബി.ജെ.പിക്കാരായ പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ വിദ്യാത്ഥി പ്രതിഷേധത്തെ തുടർന്ന് Read More »

മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്; 4 പേർ മരിച്ചു

ഇംഫാൽ: പുതുവർഷത്തിൽ വീണ്ടും കലുഷിതമായി മണിപ്പുർ. തൗബാൽ ജില്ലയിൽ നടന്ന വെടിവയ്പ്പിൽ നാല് പേർ മരിച്ചു. 16ഓളം പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ അക്രമകാരികൾ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തിൽ രോഷാകുലരായ നാട്ടുകാർ വാഹനങ്ങൾക്ക് തീയിട്ടു. വീണ്ടും ആക്രമണം ആരംഭിച്ചതോടെ തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്കിങ്, ബിഷ്ണുപുർ ജില്ലകളിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു.

മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്; 4 പേർ മരിച്ചു Read More »

കെ.ആർ.എല്ലിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകും

കോട്ടയം: റബർ മേഖലയിൽ പുതുപ്രതീക്ഷയാകുന്ന വെള്ളൂരിലെ കേരള റബർ ലിമിറ്റഡിന്റെ(കെ.ആർ.എൽ) ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകും. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കുകൾ, റബർ ട്രെയ്‌നിങ്‌ സെന്റർ, റബർ റിസേർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ സെന്റർ, റബർ പ്രോഡക്ട്‌സ്‌ എക്‌സിബിഷൻ സെന്റർ എന്നിവയടങ്ങുന്ന ഘട്ടമാണ്‌ നിർമാണം പുരോഗമിക്കുന്നത്‌. വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡ്‌ നൽകിയ 164 ഏക്കറിലാണ്‌ സംസ്ഥാന സർക്കാർ മുൻകൈ എടുത്ത്‌ കെആർഎൽ നിർമിക്കുന്നത്‌. ചതുപ്പ്‌ പ്രദേശത്ത്‌ മണ്ണ്‌ ഫില്ലിങ്‌, റോഡ്‌ നിർമാണം എന്നിവ നടന്നുവരുന്നു. 110 കെവി സബ്‌സ്‌റ്റേഷനടക്കമുള്ളവ

കെ.ആർ.എല്ലിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകും Read More »

മണിപ്പുരിൽ സംഘപരിവാർ സ്വീകരിച്ചത്‌ ക്രൈസ്തവർ ജീവിക്കേണ്ടെന്ന നിലപാട്, വോട്ടിനായി സൗഹാർദ നീക്കം; തിരിച്ചറിയണമെന്ന് മുഖ്യന്ത്രി

തൃക്കാക്കര: മണിപ്പുരിൽ അക്രമികളെ നിലയ്‌ക്കുനിർത്താൻ ചെറുവിരൽ അനക്കാത്ത ഉന്നതസ്ഥാനീയൻ നാല്‌ വോട്ടിനായി നടത്തുന്ന സൗഹാർദ നീക്കങ്ങൾ ഏവർക്കും തിരിച്ചറിയാനാകുമെന്ന്‌ മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞു. സൗഹാർദം അതിന്‌ ഉതകുന്ന നടപടികൾ സ്വീകരിച്ചാകണം. എല്ലാ ശത്രുതയും മനസ്സിൽവച്ചും ക്രൂരകൃത്യങ്ങൾക്ക്‌ കൂട്ടുനിന്നും ഇരകളോട്‌ സൗഹൃദഭാവം നടിച്ച്‌ ചെന്നാൽ അത്‌ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര മണ്ഡലം നവകേരള സദസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പുരിൽ ക്രൈസ്തവ വിശ്വാസികൾ ജീവിക്കേണ്ടെന്ന നിലപാടാണ്‌ സംഘപരിവാർ സ്വീകരിച്ചത്‌. പലസ്‌തീനിൽ സയണിസ്‌റ്റുകൾ നടത്തിയതും സമാനമായ ആക്രമണമാണ്‌.

മണിപ്പുരിൽ സംഘപരിവാർ സ്വീകരിച്ചത്‌ ക്രൈസ്തവർ ജീവിക്കേണ്ടെന്ന നിലപാട്, വോട്ടിനായി സൗഹാർദ നീക്കം; തിരിച്ചറിയണമെന്ന് മുഖ്യന്ത്രി Read More »

താന്നിക്കൽ ടി .എം .പീറ്റർ (89 ) നിര്യാതനായി

കരിമണ്ണൂർ :താന്നിക്കൽ ടി .എം .പീറ്റർ (89 ) നിര്യാതനായി .സംസ്ക്കാരം 02 .01 .2024 ചൊവ്വ രാവിലെ 10 .30 ന് വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ .ഭാര്യ അന്നക്കുട്ടി വണ്ടമറ്റം മുണ്ടൻകാവിൽ കുടുംബാംഗം .മക്കൾ :സണ്ണി ,ബാബു (സൈമൺ ),ഡോളി ,സജി ,സലു,ഗ്ലാഡിഷ് .മരുമക്കൾ :ബെറ്റ്സി കുരിശുംമൂട്ടിൽ (കാപ്പുംതല ),ജെസിയമ്മ മുഞ്ഞനാട്ട് (വെട്ടിമറ്റം),മാത്യു മുപ്പറ്റയിൽ (പാറപ്പുഴ ),റെമി മേലൊഴുകയിൽ (പൂവക്കുളം ),ഷൈനി പടപ്പനാനിക്കൽ൯കാസര്കോഡ് ),സിനോ കാട്ടാത്തേൽ (ഏറ്റുമാനൂർ )

താന്നിക്കൽ ടി .എം .പീറ്റർ (89 ) നിര്യാതനായി Read More »

4 വയസ്സുള്ള കുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി; ​ഗുജറാത്തിൽ 35കാരനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

അഹമ്മദാബാദ്: ​ഗുജറാത്തിൽ നാല് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. ആരവല്ലി ജില്ലയിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയായ 35കാരനാണ് ക്രൂരകൃത്യം നടത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ശനിയാഴ്ച വൈകിട്ടുമുതലാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃത​ദേഹം ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിലാണ് കട്ടിലിന്റെ കീഴെ നിന്ന് മൃത​ദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത ശേഷം കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

4 വയസ്സുള്ള കുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി; ​ഗുജറാത്തിൽ 35കാരനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു Read More »

ദക്ഷിണറെയിൽവേ വിചാരിച്ചാൽ സിൽവർലൈൻ പദ്ധതി തടയാനാകില്ല: എം.ബി രാജേഷ്

കൊച്ചി: സിൽവർലൈൻ പദ്ധതിക്കതിരെയുള്ള ദക്ഷിണറെയിൽവേയുടെ നിലപാട് നിരാശപ്പെടുത്തുന്നതാണെന്ന് മന്ത്രി എം.ബി രാജേഷ്. ദക്ഷിണറെയിൽവേ വിചാരിച്ചാൽ സിൽവർലൈനെ തടയാനികില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി സ്ഥലം തരില്ലെന്ന നിലപാട് നിരാശപ്പെടുത്തുന്നതാണ്. ഇതിനെ ബിജെപി നേതാക്കളുടെ പ്രസ്താവനയുമായി കൂട്ടിവായിക്കേണ്ടതാണ്. ഈ വിഷയത്തിലെ കേന്ദ്രസർക്കാർ നിലപാട് തിരുത്തേണ്ടി വരുമെന്നും എം.ബി രാജേഷ് പറഞ്ഞു. കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗംകൂട്ടലും തടസപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് ഒരിഞ്ചു ഭൂമിപോലും വിട്ടുനൽകാനാവില്ലെന്ന് ദക്ഷിണ റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകിയത്.

ദക്ഷിണറെയിൽവേ വിചാരിച്ചാൽ സിൽവർലൈൻ പദ്ധതി തടയാനാകില്ല: എം.ബി രാജേഷ് Read More »

കോവിഡ് കേസുകളിൽ 22 ശതമാനം വർധന; കേരളത്തിൽ വ്യാപനം കുറയുന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ ഓരാഴ്ചയ്ക്കിടെ 22 ശതമാനം വർധനവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്. ഡിസംബർ അവസാന ആഴ്ച 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കേരളത്തിൽ രോഗ വ്യാപനം കുറയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായിരുന്നു. കേരളത്തിലാണ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഡിസംബർ 24 മുതൽ 30 വരെ 4652 കൊവിഡ് കേസുകളാണ്

കോവിഡ് കേസുകളിൽ 22 ശതമാനം വർധന; കേരളത്തിൽ വ്യാപനം കുറയുന്നു Read More »

കേരളത്തിൽ നാലു ദിവസം മഴ തുടരും

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിൻറെയും കിഴക്കൻ കാറ്റിൻറെയും സ്വാധീനത്തിൽ ജനുവരി 4 വരെ തെക്കൻ കേരളത്തിൽ മിതമായ ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കുമെന്നും അറിയിപ്പ്. നിലവിൽ ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് കിഴക്കൻ അറബിക്കടലിലും മുകളിലായാണ് ന്യൂനമർദം. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ച് ശക്തികൂടിയ ന്യൂനമർദമായി മാറാൻ

കേരളത്തിൽ നാലു ദിവസം മഴ തുടരും Read More »

തൊടുപുഴയിൽ കുട്ടിക്കർഷകരുടെ 13 പശുക്കൾ ചത്തു

തൊടുപുഴ: വെളിയാമറ്റത്തു കുട്ടിക്കർഷകരുടെ 13 പശുക്കൾ ചത്തു. അഞ്ചണ്ണം ഗുരുതരാവസ്ഥയിൽ തുടരുന്നു. കപ്പത്തൊണ്ട് കഴിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. 15 വയസുകാരനായ മാത്യു ബെന്നിയുടെയും ജോർജിന്‍റെയും പശുക്കളാണ് ചത്തത്. ഇരുവരുടെയും പിതാവ് മരിച്ചതിനെ തുടർന്ന് കുട്ടികളാണ് പശുക്കളെ വളർത്തിയിരുന്നത്. വെറ്റിനറി ഡോക്‌ടർമാർ പോസ്റ്റ്മോർട്ടം നടത്തുന്നതിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.

തൊടുപുഴയിൽ കുട്ടിക്കർഷകരുടെ 13 പശുക്കൾ ചത്തു Read More »

തിരുവനന്തപുരത്ത് ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലറ മുതുവിളയിൽ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മുളമുക്ക് സ്വദേശി കൃഷ്‌ണൻ ആചാരി(63) ഭാര്യ വസന്തകുമാരി(58)എന്നിവരാണ് മരിച്ചത്. രാവിലെ എട്ടോടെ അയൽവാസികളാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്‌ണൻ ആചാരിയെ ശുചിമുറിയിലും വസന്തകുമാരിയെ കുളിമുറിയിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പുതുവത്സരാഘോഷത്തിന് മകൻ സജി വട്ടപ്പാറയിലുളള ഭാര്യയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. സജി രാവിലെ കൃഷ്‌ണൻ ആചാരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഫോണിൽ കിട്ടാതിരുന്നപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇരുവർക്കും വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന

തിരുവനന്തപുരത്ത് ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ Read More »

കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും റിപ്പബ്ലിക് ദിന പരേഡിൽ അനുമതിയില്ല

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതിയില്ല. നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് കേരളം സമർപ്പിച്ച പത്ത് ഡിസൈനുകളും കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളി. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നത്. കേരളത്തിന്റെ വികസന നേട്ടങ്ങളെ വ്യക്തമാക്കുന്നവയായിരുന്നു സമർപ്പിച്ച ഡിസൈനുകൾ. ഈ മാസം 23 മുതൽ 31 വരെ ചെങ്കോട്ടയിൽ നടക്കുന്ന ഭാരത് പർവിൽ കേരളത്തിന്റെ നിശ്ചല ദൃശ്യങ്ങൾ പ്രദർശിപ്പിക്കാമെന്നും റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശനാനുമതി നൽകില്ലെന്നുമാണ് കേന്ദ്രസർക്കാരിന്റെ വാദം.

കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും റിപ്പബ്ലിക് ദിന പരേഡിൽ അനുമതിയില്ല Read More »

മൂന്നാറിൽ 12കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; ജാർഖണ്ഡ് സ്വദേശിക്കായി തെരച്ചിൽ

മൂന്നാർ: 12 വയസുകാരിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിയായ പ്രതിക്കായി പൊലീസ് തെരച്ചിൽ ഈർജിതമാക്കി. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈം​ഗിക പീഡനത്തിനിരയാക്കിയത്. മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാതെയിരുന്ന സമയത്ത് പ്രതി പെൺകുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവശേഷം കടന്നു കളഞ്ഞ പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പൊക്സോ ഉൾപ്പെടെയുള്ള

മൂന്നാറിൽ 12കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; ജാർഖണ്ഡ് സ്വദേശിക്കായി തെരച്ചിൽ Read More »

ജപ്പാനിൽ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് നൽകി

ടോക്കിയോ: വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രതയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഭൂകമ്പമുണ്ടായതിനെ തുടർന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഭൂകമ്പത്തെത്തുടർന്ന് പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ജപ്പാനു പുറമെ ദക്ഷിണകൊറിയയുടെയും റഷ്യയുടെയും കിഴക്കൻ മേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകി.

ജപ്പാനിൽ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് നൽകി Read More »

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ചു; എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞി മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് കെ അനുശ്രീയടക്കം പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിൻറെ ഭാഗമായിട്ടാണു എസ്.എഫ്.ഐ ഗവർണറുടെ കോലം കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയാണെന്ന് എസ്.എഫ്.ഐ പ്രതികരിച്ചിരുന്നു. 30 അടി ഉയരമുള്ള കോലമാണ് കത്തിച്ചത്. സർവ്വകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരികി കയറ്റാൻ ശ്രമിക്കുന്നെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ്.എഫ്.ഐ ഉയർത്തുന്നത്.

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ചു; എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ് Read More »

ന്യൂ ഇയർ ആഘോഷം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ വിദ്യാർഥി ട്രെയിൻ ഇടിച്ചു മരിച്ചു

കോഴിക്കോട്: പുതുവത്സര ആഘോഷം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ വിദ്യാർഥി റെയിൽവേപാളം മുറിച്ചു കടക്കവേ ട്രെയിൻതട്ടി മരിച്ചു. ബാലുശേറി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ(17) ആണ് മരിച്ചത്. പാളം മുറിച്ചുകടക്കുന്നതിനിടെ തുരന്തോ എകസ്പ്രസ് ഇടിക്കുകയായിരുന്നു. ഗാന്ധി റോഡ് മേൽപ്പാലത്തിനു കീഴിലുള്ള ട്രാക്കിലാണ് അപകടം നടന്നത്. പ്രധാന റോഡുകളെല്ലാം ബ്ലോക്കായതിനാൽ ആദിലും സുഹൃത്തും ഈ വഴിയെ പോവുക‍യായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചാടി രക്ഷപ്പെട്ടു.

ന്യൂ ഇയർ ആഘോഷം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ വിദ്യാർഥി ട്രെയിൻ ഇടിച്ചു മരിച്ചു Read More »

ശ്രീരാമ ഭക്തർക്ക് മാത്രമേ ക്ഷണമുള്ളൂ: ഉദ്ധവിനോട് ആചാര്യ സത്യേന്ദ്ര ദാസ്

അയോധ്യ: രാമക്ഷേത്രത്തിന്‍റ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറയ്ക്ക് മറുപടി നൽകി അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ശ്രീരാമ ഭക്തരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണം നൽകിയിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമ ഭക്തരായവർക്ക് മാത്രമാണ് ക്ഷണം. രാമന്‍റെ പേരിൽ ബിജെപി പോരാടുകയാണെന്ന പ്രചരണം തീർത്തും തെറ്റാണ്. നമ്മുടെ പ്രധാനമന്ത്രിയെ എല്ലായിടത്തും ബഹുമാനിക്കുന്നു. മികച്ച പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഇതു രാഷ്ട്രീയമല്ല. അദ്ദേഹത്തിന്‍റെ ഭക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമനെ തങ്ങളുടെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ മാത്രമാണ്

ശ്രീരാമ ഭക്തർക്ക് മാത്രമേ ക്ഷണമുള്ളൂ: ഉദ്ധവിനോട് ആചാര്യ സത്യേന്ദ്ര ദാസ് Read More »

13+ Free Ai Sexting Apps & Bot For Spicy Sex Chat

It permits for the customization of the AI companion’s appearance, hobbies, and extra, offering users the ability to create a truly unique virtual partner. Real-time conversations with the AI soulmate contribute to an expertise that feels genuine and spontaneous. The SoulFun AI soulmate evolves over time, studying from interactions to raised understand and respond to

13+ Free Ai Sexting Apps & Bot For Spicy Sex Chat Read More »

ചെന്നൈയിൽ വീടിൻറെ മേൽക്കൂര ഇടിഞ്ഞു വീണ് 4 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ വീടിൻറെ മേൽക്കൂര ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. ശാന്തി(75), മരുമകൾ വിജയലക്ഷ്മി(45), കൊച്ചുമകളായ പ്രദീപ(12), ഹരിണി(10) എന്നിവരാണ് മരിച്ചത്. ഏകദേശം 51 വർഷത്തെ പഴക്കമുണ്ട് വീടിന്. രാത്രി ഉറങ്ങുന്നതിനിടയിലാണ് വീടിൻറെ മേൽക്കൂര തകർന്നുവീണത്. ശാന്തിയുടെ മകൻ മാരിമുത്തു ഒരു സംസ്കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയിരുന്നു.

ചെന്നൈയിൽ വീടിൻറെ മേൽക്കൂര ഇടിഞ്ഞു വീണ് 4 പേർ മരിച്ചു Read More »

ജയ്‌ഹിന്ദ് ചാനലിന് സി.ബി.ഐ നോട്ടീസ്

ബാംഗ്ലൂർ: കോൺ​ഗ്രസ് ചാനലായ ജയ്‌ഹിന്ദിന് സി.ബി.ഐ നോട്ടീസ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഡി.കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങൾ തേടിയാണ് നോട്ടീസ്. സി.ബി.ഐയുടെ ബം​ഗളൂരു യൂണിറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജയ്‌ഹിന്ദ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ബി.എസ് ഷിജുവിനോട് ജനുവരി 11ന് നേരിട്ട് ഹാജരാകണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. ജയ്‌ഹിന്ദ് റ്റി.വിയിൽ ഡി.കെ ശിവകുമാർ ഇതുവരെ നിക്ഷേപിച്ച പണത്തിന്റെ രേഖകൾ ഹാജരാക്കാനും നിർദേശമുണ്ട്. ഡി.കെ ശിവകുമാർ, ഭാര്യ ഉഷ

ജയ്‌ഹിന്ദ് ചാനലിന് സി.ബി.ഐ നോട്ടീസ് Read More »

പന്തെടുക്കാൻ വീട്ടുവളപ്പിൽ കയറിയ അഞ്ചാംക്ലാസ് വിദ്യാർഥിയുടെ കാൽ തല്ലിയൊടിച്ചു

തൃപ്പൂണിത്തുറ: കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് തെറിച്ചുപോയ പന്തെടുക്കാൻ ചെന്ന കുട്ടിയുടെ കാൽ വീട്ടുടമ പട്ടികകൊണ്ട് തല്ലിയൊടിച്ചു. തൃപ്പൂണിത്തുറ വളപ്പിക്കടവ് കോളനിയിലെ ബ്ലായിത്തറയിൽ അനിൽ കുമാറിന്റെ മകൻ നവീനിന്റെ (10) ഇടതുകാലിന്റെ എല്ലാണ് രണ്ടിടത്ത് പൊട്ടിയത്. ചമ്പക്കര സെന്റ് ജോർജ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്‌ച വൈകീട്ട് ആറോടെയാണ് സംഭവം. നവീൻ കൂട്ടുകാർക്കൊപ്പം വീടിന് സമീപത്തെ പറമ്പിൽ ഫുട്ബാൾ കളിക്കുമ്പോൾ പന്ത് സമീപ വീടിനടുത്തേക്ക് തെറിച്ചുപോവുകയായിരുന്നു. ഇതെടുക്കാൻ കയറിയ നവീനെ വീട്ടുടമ പട്ടിക കൊണ്ട് മുതുകിലും കാലിലും അടിച്ചു.

പന്തെടുക്കാൻ വീട്ടുവളപ്പിൽ കയറിയ അഞ്ചാംക്ലാസ് വിദ്യാർഥിയുടെ കാൽ തല്ലിയൊടിച്ചു Read More »

നടൻ ടോം വിൽക്കിൻസൺ അന്തരിച്ചു

ലണ്ടൻ: ബാറ്റ്മാൻ ബിഗിൻസ്, റഷ് അവർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്‌ത ബ്രിട്ടീഷ്‌ നടൻ ടോം വിൽക്കിൻസൺ (75) അന്തരിച്ചു. 30ന്‌ വടക്കൻ ലണ്ടനിലെ വീട്ടിലായിരുന്നു അന്ത്യമെന്ന്‌ കുടുംബം അറിയിച്ചു. 1998ലെ റോംകോം ഷേക്സ്പിയർ ഇൻ ലവ്, ക്രിസ്റ്റഫർ നോളന്റെ 2005ലെ സൂപ്പർഹീറോ ഫിലിം ബാറ്റ്മാൻ ബിഗിൻസ്, ദി ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ, ഗേൾ വിത്ത് എ പേൾ ഇയറിങ്‌ എന്നിവയുൾപ്പെടെ 130ൽ അധികം സിനിമ, റ്റി.വി ഷോകളിൽ അഭിനയിച്ചിട്ടുണ്ട്‌. 2001ൽ ഇൻ ദ ബെഡ്‌റൂമെന്ന

നടൻ ടോം വിൽക്കിൻസൺ അന്തരിച്ചു Read More »

കാനേഷുമാരി പ്രവർത്തനങ്ങൾ ഒമ്പതാം തവണയും നീട്ടിവച്ച്‌ സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ കാനേഷുമാരി പ്രവർത്തനങ്ങൾ ഒമ്പതാം തവണയും നീട്ടിവച്ച്‌ ഉത്തരവിറക്കി കേന്ദ്രസർക്കാർ. 2020ൽ നടത്തേണ്ടിയിരുന്ന സെൻസസ്‌ കോവിഡ്‌ മൂലം നീട്ടിയ മോദി സർക്കാർ, തുടർവർഷങ്ങളിൽ കാരണം പറയാതെ മാറ്റിവയ്ക്കുകയായിരുന്നു. ജില്ലാ – താലൂക്ക്‌ – നഗരങ്ങളുടെയടക്കം ഭരണപരമായ അതിർത്തി നിർണയം 2024 ജൂൺ 30വരെ മരവിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അഡീഷണൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർ.ജി.ഐ) ഡിസംബർ 30ന്‌ സംസ്ഥാനങ്ങൾക്ക്‌ കത്തയച്ചിരുന്നു. ഇതിനുശേഷം നടത്തിയാലും അതിർത്തി നിർണയിക്കാൻ കുറഞ്ഞത്‌ മൂന്നുമാസമെങ്കിലും എടുക്കും. സെപ്‌റ്റംബറിൽ വനിതാ സംവരണ

കാനേഷുമാരി പ്രവർത്തനങ്ങൾ ഒമ്പതാം തവണയും നീട്ടിവച്ച്‌ സർക്കാർ Read More »

പുതുവർഷത്തിലും ​ഗാസയിൽ ചോര ഒഴുക്കി ഇസ്രയേൽ

ഗാസ സിറ്റി: പുതുവർഷത്തിലും ഗാസയിൽനിന്ന്‌ പ്രത്യാശയുടെ വാർത്തകളില്ല. ഗാസയിൽ യുദ്ധം ഇനിയും മാസങ്ങൾ തുടരുമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. അടിയന്തര ആയുധ വിൽപ്പനയ്‌ക്ക്‌ രണ്ടാം തവണയും അനുമതി നൽകിയും ഗാസയിൽ വെടിനിർത്താൻ ആവശ്യപ്പെടുന്ന രക്ഷാ പ്രമേയം തടഞ്ഞും തങ്ങളെ സഹായിച്ച അമേരിക്കയ്ക്ക്‌ നെതന്യാഹു നന്ദി പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ജനുവരിയിൽ വീണ്ടും ഇസ്രയേലിലെത്തും. അതിനിടെ നെതന്യാഹു ഞായറാഴ്‌ച മന്ത്രിസഭാ യോഗം വിളിച്ചുചേർത്തു. ഗാസ യുദ്ധത്തിൽ ഇസ്രയേൽ സമാനതകളില്ലാത്ത ധാർമികത പ്രകടിപ്പിച്ചുവെന്നും

പുതുവർഷത്തിലും ​ഗാസയിൽ ചോര ഒഴുക്കി ഇസ്രയേൽ Read More »

നീതി തേടുന്ന താരങ്ങൾക്കുനേരെ മോദി കാട്ടുന്നത്‌ ക്രൂരതയെന്ന്‌ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബി.ജെ.പി എം.പി ബ്രിജ്‌ ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ട്‌ ഗുസ്തിതാരങ്ങൾ പുരസ്കാരങ്ങൾ തിരികെ നൽകുന്നത്‌ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി. നീതി തേടുന്ന താരങ്ങൾക്കുനേരെ മോദി കാട്ടുന്നത്‌ ക്രൂരതയാണെന്ന്‌ രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ്പിലടക്കം രാജ്യത്തിനായി മെഡൽ നേടിയ വിനേഷ്‌ ഫോഗട്ട്‌ ഖേൽരത്ന, അർജുന പുരസ്‌കാരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനു സമീപം ഉപേക്ഷിക്കുന്ന ദൃശ്യം പങ്കുവച്ചായിരുന്നു കുറിപ്പ്‌. ‘പ്രഖ്യാപിത ബാഹുബലിയിൽ നിന്ന്‌(ബ്രിജ്‌ ഭൂഷൺ) ലഭിച്ച ‘രാഷ്ട്രീയ നേട്ടങ്ങൾ’ ധീരപുത്രിമാരുടെ

നീതി തേടുന്ന താരങ്ങൾക്കുനേരെ മോദി കാട്ടുന്നത്‌ ക്രൂരതയെന്ന്‌ രാഹുൽ ഗാന്ധി Read More »

വേനൽച്ചൂടു വർധിച്ചു, കുടിവെള്ളക്ഷാമവും തുടങ്ങി

ഇടുക്കി: പുതുവത്സരം തുടങ്ങിയപ്പോൾ തന്നെ ഇടുക്കി ജില്ലയിൽ വേനൽച്ചൂടും വർധിച്ചു. നവംബറിൽ ആരംഭിച്ച വേനൽ ചൂട് ഇപ്പോൾ തീവ്രമായിരിക്കുകയാണ്. ഇതോടെ പല മേഖലകളിലും കുടിവെള്ളത്തിനും ക്ഷാമമനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കടുത്ത ജലക്ഷാമമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകരും മുന്നറിയിപ്പു നൽകി. പഴമക്കാർ പറയാറുള്ള നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ തണുപ്പിന്റെ കാഠിന്യം അന്യമാകുന്ന സ്ഥിതിയാണ് ഓരോ വർഷം കഴിയുന്തോറും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വ്യക്തമാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പകൽ സമയങ്ങളിൽ കത്തുന്ന ചൂടും രാത്രികാലങ്ങളിൽ മരവിപ്പിക്കുന്ന തണുപ്പുമാണ് ഹൈറേഞ്ച്, ലോറേഞ്ച്

വേനൽച്ചൂടു വർധിച്ചു, കുടിവെള്ളക്ഷാമവും തുടങ്ങി Read More »

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 യുവാക്കൾ മരിച്ചു

തിരുവനന്തപുരം: തിരുവല്ലത്ത് വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. സെയ്‌ദ് അലി(22), ഷിബിൻ(26) എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടരയോടെ തിരുവല്ലം ബൈപ്പാസിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. രണ്ടു ബൈക്കുകൾ പരസ്‌പരം കൂട്ടിയിടിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 യുവാക്കൾ മരിച്ചു Read More »

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. തനിക്ക് കുടുംബത്തിന് സമയം തിരികെ നൽകണമെന്നും അതാണ് വിരമിക്കാനുള്ള കാരണമെന്നും വാർണർ പറഞ്ഞു. ലോകകപ്പിന്റെ സമയത്ത് തന്നെ ഇതു ചിന്തിച്ചിരുന്നു. ഇന്ത്യയിൽ ലോകകപ്പ് ജയിച്ചത് വലിയ കാര്യമാണെന്നും വ്യക്തമാക്കി. രണ്ട് തവണ ക്രിക്കറ്റ് ലോകകപ്പ് ജേതാവായ താരം പുതുവത്സര ദിനത്തിൽ രാവിലെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 37 കാരനായ ഇടംകയ്യൻ ഓപ്പണർ എകദിന ഫോർമാറ്റിൽ 97.26 സ്ട്രൈക്ക്

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ Read More »