Timely news thodupuzha

logo

4 വയസ്സുള്ള കുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി; ​ഗുജറാത്തിൽ 35കാരനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

അഹമ്മദാബാദ്: ​ഗുജറാത്തിൽ നാല് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. ആരവല്ലി ജില്ലയിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയായ 35കാരനാണ് ക്രൂരകൃത്യം നടത്തിയത്.

ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ശനിയാഴ്ച വൈകിട്ടുമുതലാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃത​ദേഹം ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.

കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിലാണ് കട്ടിലിന്റെ കീഴെ നിന്ന് മൃത​ദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത ശേഷം കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

Leave a Comment

Your email address will not be published. Required fields are marked *