Timely news thodupuzha

ശബരിമല മകരവിളക്ക്, ജനുവരി 10 മുതൽ സ്പോട്ട് ബുക്കിങ്ങില്ല

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി ഭക്തർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല. മകരവിളക്കിൻറെ അന്ന് 40000 പേർക്ക് മാത്രമേ വെർച്യൽക്യൂ അനുവദിക്കുകയുള്ളൂ.

പൊലീസിൻറെ നിർദേശംകൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. സാധാരണയായി മകരവിളക്കിന് മൂന്നുദിവസം മുമ്പ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിുമായി ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാംമ്പ് ചെയ്യാറാണ് പതിവ്.

ഈ സ്ഥിതിയിൽ കൂടുതൽ ഭക്തർ മലകയറിയാൽ അത് സുഗമമായ അയ്യപ്പ ദർശനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ജനുവരി 10 തീയതി മുതൽ സ്പോട്ട് ബുക്കിങ് പൂർണമായും ഒഴിവാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *