തിരുവനന്തപുരം: തിരുവല്ലത്ത് വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. സെയ്‌ദ് അലി(22), ഷിബിൻ(26) എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടരയോടെ തിരുവല്ലം ബൈപ്പാസിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. രണ്ടു ബൈക്കുകൾ പരസ്‌പരം കൂട്ടിയിടിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 യുവാക്കൾ മരിച്ചു
