Timely news thodupuzha

logo

മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡർ ദൂരദർശനിൽ നിന്ന്‌ വിരമിച്ചു

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡറായ ഹേമലത ദൂരദർശനിൽ നിന്ന്‌ വിരമിച്ചു. 39 വർഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ്‌ ന്യൂസ്‌ എഡിറ്ററായിട്ടാണ്‌ വിരമിച്ചത്‌.

സർവീസിലെ അവസാന ദിവസമായ ഞായറാഴ്‌ച രാത്രി ഏഴിനുള്ള വാർത്ത വായിച്ച ശേഷമാണ്‌ പടിയിറങ്ങിയത്‌. ശബ്ദംകൊണ്ടും രൂപംകൊണ്ടും മലയാളികൾക്ക്‌ ഏറെ സുപരിചിതയാണ്‌ ഹേമലത.

ഭർത്താവ്‌ ജി.ആർ കണ്ണൻ ആയിരുന്നു ഡി.ഡി മലയാളത്തിലെ ആദ്യ ന്യൂസ്‌ റീഡർ. തിരുവനന്തപുരം ദൂരദർശനു സമീപം കുടപ്പനക്കുന്ന്‌ വി പി തമ്പി റോഡിലാണ്‌ താമസം. മകൾ പൂർണിമ.

Leave a Comment

Your email address will not be published. Required fields are marked *