Timely news thodupuzha

logo

സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ

ബ്രസീൽ: മികച്ച കളിക്കാരുടേതായിരുന്ന സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. ലീ​ഗ് മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപം നേരിട്ടതിനെ തുടർന്നായിരുന്നു താരത്തിന്റെ പ്രതികരണം. വലൻസിയ റയൽ മത്സരത്തിനിടെയായിരുന്നു സംഭവം.

സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളിൽ പലരും വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്ന് മത്സരം 10 മിനിറ്റോളം നിർത്തിവെച്ചു. തുടർന്ന് കളി പുനരാരംഭിച്ചുവെങ്കിലും ചുവപ്പുകാർഡ് കണ്ട് വിനീഷ്യസ് പുറത്തുപോയി. മത്സരത്തിനു ശേഷം പ്രതികരണവുമായി വിനീഷ്യസ് രം​ഗത്തെത്തി.

ലാ ലി​ഗയിൽ ഇത്തരത്തിൽ വംശീയാധിക്ഷേപം നേരിടുന്നത് ഇതാദ്യമായല്ലെന്നും ലീ​ഗിൽ ഇത് സാധാരണമാണെന്നും താരം ചൂണ്ടിക്കാട്ടി.’ ഫെഡറേഷനും ഇത് സാധാരണമാണെന്ന് കരുതുന്നു. എതിരാളികൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ആഴ്ചകളിലും സംഭവിക്കുന്നതിനെ എനിക്ക് പ്രതിരോധിക്കാനാവില്ല. പക്ഷേ വംശീയവാദികൾക്കെതിരെ ഞാൻ അവസാനം വരെ പോരാടുമെന്നും വിനീഷ്യസ് ട്വിറ്ററിൽ കുറിച്ചു.

ഇന്ന് ഫുട്ബോളിന കുറിച്ച് സംസാരിക്കാൻ ആ​ഗ്രഹിക്കുന്നില്ല എന്നായിരുന്നു സംഭവശേഷം റയൽ മാനേജർ ആഞ്ചെലോട്ടിയുടെ പ്രതികരണം. എന്നാൽ വിനീഷ്യസ് സ്പാനിഷ് ലീ​ഗിനെ അപമാനിച്ചുവെന്ന് ലാ ലി​ഗ പ്രസിഡന്റ് ഹാവിയർ ടെബസ് പറഞ്ഞു. വിനീഷ്യസിന് പിന്തുണയുമായി ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവ, മുൻ ബ്രസീൽ താരം റൊണാൾഡോ എന്നിവരും രം​ഗത്തെത്തി.

Leave a Comment

Your email address will not be published. Required fields are marked *