Timely news thodupuzha

logo

ഐഎംഎ സംസ്ഥാന പ്രസിഡന്റിന്റെ യാത്ര സ്റ്റ്റൈഡ് തൊടുപുഴയിൽ

തൊടുപുഴ :ഐഎംഎ സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാനയാത്ര തൊടുപുഴയിൽ എത്തി. തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്ക് ഹാളിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചെയർമാൻ ഡോ.സുദർശൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഐഎംഎ പ്രസിഡൻറ് ഡോ.തോമസ് എബ്രഹാം സ്വാഗതം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹു സംസ്ഥാന ഡോക്ടർമാർ നേരിടുന്ന നിരവധി പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. ഇടുക്കി ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ഡോക്ടർമാർ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ, ഡോ. ശ്രീവിലാസൻ , ഡോ.ജോസൺ വർഗീസ് , ഡോ. അജി പി എൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി കൺവീനർ ഡോ.സി വി ജേക്കബ് നന്ദി പ്രകാശനം നടത്തി.

യാത്രയുടെ ഭാഗമായി തൊടുപുഴ സെൻ മേരിസ് ആശുപത്രിയിൽ ഡോ.സുൽഫിയും സംഘവും സന്ദർശിക്കുകയും ഡോക്ടർമാരുമായി സംവദിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *