Timely news thodupuzha

logo

ഇൻറർ കോളേജീയേറ്റ് സൗത്ത് സോൺ പുരുഷ വിഭാഗം ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കൂട്ടിക്കാനം മരിയൻ കോളേജ് ജേതാക്കളായി

കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി സർവകലാശാല ഇൻറർ കോളേജീയേറ്റ് സൗത്ത് സോൺ പുരുഷ വിഭാഗം ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കൂട്ടിക്കാനം മരിയൻ കോളേജ് ജേതാക്കളായി. കാഞ്ഞിരപ്പള്ളി സെൻറ് ഡൊമനിക്സ് കോളേജിൽ വച്ചാണ്മത്സരം നടന്നത്.

ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം കോട്ടയം ജില്ല ടെബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡൻറ് ഫിലിപ്പ് നിക്കളോവസ് പള്ളിവാതുകൽ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ സെൻറ് ആൻറണീസ് കോളേജ് പെരുവന്താനം രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ് കോളേജ് മൂന്നാം സ്ഥാനവും നേടി. പെരുമ്പാവൂർ മാർത്തോമ്മ കോളേജിൽ നടക്കുന്ന സർവകലാശാലയുടെ ഇൻറർ സോൺ മത്സരങ്ങളിലേക്ക് വിജയിച്ച ടീമുകൾ യോഗ്യത നേടി.

ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം ജില്ല ടേബിൾ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി ടോമി ജോസഫ്, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, വിപിൻ ബെന്നി എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം ഗണിത ശാസ്ത്ര വിഭാഗം അദ്ധ്യാപകൻ സോണി ജോസഫ് നിർവ്വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *