Timely news thodupuzha

logo

ചന്ദ്രന് ചുറ്റും വലയം പ്രത്യക്ഷപ്പെട്ടു

തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷമാണ് പ്രത്യേക പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. മൂൺ ഹാലോ എന്ന പ്രതിഭാസമാണിത് . സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ പ്രകാശ വലയമാണ് ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ്. റിഫ്രാക്ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രതിഫലം കൂടാതെ പ്രകാശത്തിന്റെ തിളക്കം കാണുന്ന ഹാലോ ആയി കാണപ്പെടുന്

22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കിൽ അതിനു ചുറ്റുമായി കാണപ്പെടുന്നതാണ്. അതുകൊണ്ടാണ് ഇത് ചന്ദ്രന് ചുറ്റും വളയമായികാണപ്പെടുന്നത്. ഓരോരുത്തരും കാണുന്ന ഹാലോയും വ്യത്യസ്തമായിരിക്കും. സൂര്യന് ചുറ്റും ഹാലോ രൂപപ്പെടാറുണ്ട്.എന്നാൽ പ്രകാശമായതിനാൽ അത് നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല.ഹാലോസിന് മഴവില്ലുപോലെ നിറമുണ്ടാവില്ല, എന്നാൽ അകത്ത് കൂടുതൽ ചുവപ്പും ഹാലോയുടെ പുറത്ത് കൂടുതൽ നീലയും നമുക്ക് കാണാൻ സാധിക്കും.

സൂര്യനെയോ ചന്ദ്രനെയോ ചുറ്റിപ്പറ്റി ഏകദേശം 22ഡിഗ്രി ആങ്കിൾ ദൂരമുള്ള ഒരു പ്രഭാവമണ്ഡലമായ ഇത് ചന്ദ്രനുചുറ്റും ദൃശ്യമാകുമ്പോൾ, ചന്ദ്ര വലയം , കൊടുങ്കാറ്റ് വലയം അല്ലെങ്കിൽ വിന്റർ ഹാലോ യെന്നും അറിയപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *