തൊടുപുഴ : കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. കുടയത്തൂര്‍ സംഗമം ജംഗ്ഷനിലാണ് നാടിനെ നടുക്കിയ സംഭവം. ചിറ്റടിച്ചാലില്‍ സോമന്‍റെ വീട് പൂര്‍ണമായും മണ്ണിനടിയിലായി. സോമന്റെ അമ്മ തങ്കമ്മ, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ്(4) സോമന്‍, ഭാര്യ ഷിജി എന്നിവരുടെ മൃതദേഹങ്ങളാണ് നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കണ്ടെത്തിയത്.
ആദ്യം രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. പിന്നാലെയാണ് മറ്റുള്ളവരുടെയും മതദേഹങ്ങള്‍ കണ്ടെടുക്കുന്നത്. ഇടുക്കി എസ്പി വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.. മനുഷ്യരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ഇന്നലെ രാത്രിയാണ് കനത്ത മഴ പ്രദേശത്ത് ആരംഭിക്കുന്നത്.