Timely news thodupuzha

logo

ഗ്രോത്ത്‌ പള്‍സ്‌ – സംരംഭകര്‍ക്കുള്ള പരിശീലനം

ഇടുക്കി: പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വൃവസായ വാണിജ്യ വകുപ്പിന്‍റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റിയൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട്‌ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ ഡവലപ്മെന്റ്‌ അഥവാ കീഡ് അഞ്ച് ദിവസത്തെ ഗ്രോത്ത്‌ പള്‍സ്‌ എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മെയ് 14 മുതൽ 18 വരെ വരെ കളമശ്ശേരിയിലെ കീഡ് കാമ്പസ്സിലാണ് പരിശീലനം.

നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക്‌ പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്സ്‌ ഫീ, സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം, GST ഉള്‍പ്പടെ 3540 രൂപയാണ് പരിശീലനഫീസ്‌. താമസം ആവശ്യമില്ലാത്തവര്‍ക്ക്‌ 1,500/രൂപയാണ്‌ 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്‌. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ 2000 രൂപ താമസം ഉള്‍പ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ്‌ പരിശീലനത്തിന്റെ ഫീസ്‌.

താല്പര്യമുള്ളവർ കീഡ് വെബ്‌സൈറ്റ് ആയ www kied.info/training-calender/ ല്‍ ഓണ്‍ലൈനായി മെയ് 11ന്‌ മുന്‍പ്‌ അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ടുന്ന 35 പേര്‍ ഫീസ്‌ അടച്ചാല്‍ മതി. ഫോൺ: 0484 2532890/2550322/9188922800.

Leave a Comment

Your email address will not be published. Required fields are marked *