Timely news thodupuzha

logo

ഇടുക്കിയിൽ മംഗളം ഫോട്ടോഗ്രാഫർ ഏഞ്ചൽ അടിമാലിയെ മുഖ്യമന്ത്രിയുടെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥൻ കയ്യേറ്റം ചെയ്തു .ന്യൂജെൻ ക്യാമറ തോക്കായി തെറ്റിദ്ധരിച്ചതായി സംശയം

നെടുങ്കണ്ടം: നവ കേരള സദസ് നെടുങ്കണ്ടത്ത് എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ചു. മംഗളം സീനിയർ ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിയെയാണ്
ഉദ്യോഗസ്ഥൻ മർദ്ദിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം ഉടുമ്പൻചോല മണ്ഡലത്തിലെ നവ കേരളസദസ് വേദിയായ
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ മൈതാനത്തേക്ക് എം.എം. മണി എം.എൽ.എ മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് എയ്ഞ്ചൽ അടിമാലിയെ മുഖ്യമന്ത്രിയുടെ മുഖ്യസുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിന് പിടിച്ച് മർദ്ദിക്കുകയും തള്ളി മാറ്റുകയും ചെയ്തത്. ആദ്യം തള്ളിയപ്പോൾ
മാദ്ധ്യമ പ്രവർത്തകൻ എന്ന് പറഞ്ഞങ്കിലും പിന്നീട് വീണ്ടും മർദ്ദിക്കുകയായിരുന്നു.മുഖ്യമന്ത്രിയും മന്ത്രിമാരും ഇത് കണ്ടെങ്കിലും പ്രതികരിച്ചില്ല .അടുത്തു പരിചയമുള്ള മന്ത്രി റോഷി അഗസ്റ്റിൻ ,എം .എം .മണി,സി .വി .വർഗീസ് തുടങ്ങിയവർ സുരക്ഷാ ഗുണ്ടയുടെ നോട്ടം കണ്ടതോടെ മുഖം തിരിക്കുകയായിരുന്നു .പരിക്കേറ്റ ഏഞ്ചൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
രാവിലെ ചെറുതോണിയിൽ വച്ച് മാധ്യമ പ്രവർത്തകർക്ക് സമൃദ്ധമായ ഭക്ഷണം നൽകിയിട്ടു വൈകുന്നേരം കൈകാര്യം ചെയ്യുകയായിരുന്നു .

പത്ര പ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു …

ഇടുക്കി:നെടുങ്കണ്ടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന്റെ ചിത്രമെടുക്കുന്നതിനിടെ മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഇടുക്കി ജില്ലാ ഘടകം പ്രതിഷേധിച്ചു. എല്‍ ഡി എഫ് ജില്ലാ നേതൃത്വത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ക്ഷണപ്രകാരമാണ് നവകേരള സദസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാധ്യമ സംഘം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പത്ര ഫോട്ടോഗ്രാഫറാണെന്ന് അറിയാതെ അല്ല സുരക്ഷ ഉദ്യോഗസ്ഥന്‍ എയ്ഞ്ചല്‍ അടിമാലിയെ മര്‍ദിച്ചത്. തൊടുപുഴയിലും ചെറുതോണിയിലും അടിമാലിയിലും എയ്ഞ്ചല്‍ മുഖ്യമന്ത്രിയുടെ അടക്കം ചിത്രങ്ങള്‍ വേദിയില്‍ കയറി പകര്‍ത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. ഈ ഉദ്യോഗസ്ഥന്‍ മനപൂര്‍വം പ്രകോപനം ഉണ്ടാക്കുകയായിരുന്നു എന്നത് വ്യക്തമാണ്. മന്ത്രിമാരും എം എം മണി എം എല്‍ എയും സി വി വര്‍ഗീസും അടക്കമുളള സി പി എം നേതാക്കളും ഇടപെട്ടിട്ടും ഇയാള്‍ അതിക്രമം തുടരുകയായിരുന്നു. ഇയാളെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായും സ്വതന്ത്രമായും ജോലി ചെയ്യാനുളള അവസരം ഒരുക്കണമെന്നും ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജും സെക്രട്ടറി ജെയ്‌സ് വാട്ടപ്പിളളിലും ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *