Timely news thodupuzha

logo

അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിന് 98 റൺസ് ലീഡ്

പോച്ചെഫ്സ്ട്രൂം: ഇന്ത്യൻ സീനിയർ ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനൊപ്പം ഷാഡോ ടൂറിലുള്ള ഇന്ത്യ എ ടീമിന് ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ മേൽക്കൈ.

ദക്ഷിണാഫ്രിക്ക എ ടീമിന്‍റെ ആദ്യ ഇന്നിങ്സ് 319 റൺസിന് അവസാനിപ്പിച്ച ഇന്ത്യൻ യുവനിര മറുപടിയായി 417 റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ, ജീൻ ഡു പ്ലെസി(106), റൂബിൻ ഹെർമൻ(95) എന്നിവരുടെ മികവിലാണ് മോശമല്ലാത്ത സ്കോർ ഉയർത്തിയത്.

ഇന്ത്യക്കായി ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇടങ്കയ്യൻ സ്പിന്നർ സൗരഭ് കുമാറിന് മൂന്നു വിക്കറ്റ്. വിദ്വത് കവരപ്പയും ശാർദൂൽ ഠാക്കൂറും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർമാരായ സായ് സുദർശനും(14) ദേവദത്ത് പടിക്കലും(30) നിരാശപ്പെടുത്തി. എന്നാൽ, മൂന്നാം നമ്പറിൽ ഇറങ്ങി 163 റൺസെടുത്ത തമിഴ്‌നാട് താരം പ്രദോഷ് രഞ്ജൻ പോളിന്‍റെ ഇന്നിങ്സ് ഇന്ത്യക്ക് കരുത്ത് പകർന്നു. 209 പന്ത് നേരിട്ട പ്രദോഷ് 23 ഫോറും ഒരു സിക്സും നേടി. നാലാം നമ്പറിൽ വന്ന സർഫറാസ് ഖാൻ(68) മികച്ച പിന്തുണയും നൽകി.

ഇതിനു ശേഷം വാലറ്റത്ത് ശാർദൂൽ ഠാക്കൂറും സൗരഭ് കുമാറും നടത്തിയ ചെറുത്തുനിൽപ്പുകളാണ് നൂറിനടുത്ത ലീഡിലേക്ക് ഇന്ത്യയെ നയിച്ചത്. 98 പന്തിൽ 9 ഫോറും 2 സിക്സും സഹിതം 76 റൺസാണ് ശാർദൂൽ നേടിയത്. സൗരഭ് 22 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഇവാൻ ജോൺസ് നാലും സിയ പ്ലാറ്റിജ് മൂന്നും വിക്കറ്റ് നേടി.

Leave a Comment

Your email address will not be published. Required fields are marked *