Timely news thodupuzha

logo

ഭാര്യാപിതാവിനെ കുത്തിക്കൊന്നയാൾ അറസ്റ്റിൽ

മലപ്പുറം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ കുത്തിക്കൊന്ന മരുമകൻ അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ പുല്ലാര തിയ്യത്ത് കോളനി അയ്യപ്പനെ(65) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മരുമകൻ റിനോഷിനെ(45) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11.30 നാണ് സംഭവം. ഭാര്യയുടെ സഹോദരനുമായുള്ള വഴക്കിനിടയിൽ അയ്യപ്പൻ ഇടപെട്ടതാണ് റിനോഷിനെ പ്രകോപിതനാക്കിയത്.

തുടർന്ന് ഇയാൾ കത്തികൊണ്ട് അയ്യപ്പൻറെ വയറ്റിലും, തലയ്ക്കും മറ്റും കുത്തുകയായിരുന്നു. ഉടൻ തന്നെ അയ്യപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ട പ്രതിയെ പുലർച്ചെ മഞ്ചേരി ബസ് സ്റ്റാൻറിനു സമീപത്തുനിന്നും പിടികൂടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *