Timely news thodupuzha

logo

നവകേരള സദസ്സിൽ പങ്കെടുത്തില്ല; സി.ഐ.റ്റി.യു ഓട്ടോ ഡ്രൈവർക്ക് മർദനം

കുമരകം: നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറായ സി.ഐ.റ്റി.യു അംഗത്തിന് മർദനം. കുമരകം കൈതത്തറ കെപി പ്രമോദിനാണ്(36) മർദനമേറ്റത്.

കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് സംഭവം. ഇതേ സ്റ്റാന്‍റിലെ സി.ഐ.റ്റി.യു പ്രവർത്തകരായ കുട്ടച്ചൻ, ഷിജോ, പ്രവീൺ എന്നിവർ ചേർന്നാണ് മർദിച്ചത്.

ഏറ്റുൂമാനൂരിലെ നവകേരള സദസിൽ പങ്കെടുത്തശേഷം സ്റ്റാന്‍റിലെത്തിയ പ്രമോദിനെ പരിപാടിയിൽ പങ്കെടുത്തില്ലെന്നാരോപിച്ച് മൂവരും ചേർന്ന് മർദിക്കുകയായിരുന്നു.

തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും നശിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *