Timely news thodupuzha

logo

തപസ്യ തിരുവാതിര മഹോത്സവം; നോട്ടീസ് പ്രകാശനം ചെയ്‌തു

തൊടുപുഴ: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന തിരുവാതിര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്‌തു.

ഡിസംബർ 28 നു വൈകിട്ട് തൊടുപുഴയിൽ നടന്ന ചടങ്ങിൽ മുതിർന്ന ഗൈനക്കോളജിസ്റ്റ് ഡോക്ടർ ടി ആർ ഭവാനിയാണ് നോട്ടീസിന്റെ പ്രകാശനം നിർവ്വഹിച്ചത്. സംഘാടകസമിതി ജനറൽ കൺവീനർ വൽസാ ബോസ് , തപസ്യ ജില്ലാ സെക്രട്ടറി എം എം മഞ്ജുഹാസൻ, ട്രഷറർ സന്തോഷ് ബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ജനുവരി 13ന് വൈകിട്ട് അഞ്ചിന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലാണ് തിരുവാതിര മഹോത്സവം നടക്കുന്നത്. അഞ്ഞൂറിലധികം തിരുവാതിര കലാകാരികൾ പങ്കെടുക്കുന്ന തിരുവാതിരകളിയും പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് ജനറൽ കൺവീനർ വൽസാ ബോസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *