കോതമംഗലം: ഒൻപതുകാരൻ വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ നാലര കീ.മീ നീന്തിക്കടന്നാണ് റെക്കോർഡിട്ടത്. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി പ്രകാശിൻ്റെയും ആതിരയുടെയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക്ക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ആരൺ രോഹിത്ത് പ്രകാശ് ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ടാണ് കൈയ്യും കാലും ബന്ധിച്ചു നീന്തിക്കടന്നത്.
ഇന്ന് രാവിലെ 8.30നു ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള നാലര കിലോ മീറ്ററർ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുന്നത്.

കൈയ്യും കാലും ബന്ധിച്ച് ഇത്രയും ദൂരം നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരൺ രോഹിത്ത് പ്രകാശ്. ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പൻ ആണ് പരിശീലനം നൽകിയത്.
ചേർത്തല തവണക്കടവിൽ കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ആർ ഹരിക്കുട്ടൻ്റെ ആദ്ധ്യക്ഷത വഹിച്ചു.

ക്ലബ് സെക്രട്ടറി അൻസൽ, പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ സൈനു, മറ്റു വിശിഷ്ട വ്യക്തികൾ, നിരവധി നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
നീന്തൽ വിജയകരമായി പൂർത്തിയാക്കിയ ആരണിൻ്റെ കൈകാലുകളിലെ ബന്ധനം കോതമംഗലം നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അഴിച്ചു മാറ്റി.
തുടർന്ന് നടന്ന അനുമോദന സമ്മേളനം കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ ഉദ്‌ഘാടനം ചെയ്തു. വൈക്കം മുനിസിപ്പൽ ചെയർപേഴ്സൻ പ്രീത രാജേഷ് ആദ്ധ്യക്ഷത വഹിച്ചു.