Timely news thodupuzha

logo

നരേന്ദ്രമോദി ഒ.ബി.സിക്കാരനല്ലെന്ന് രാഹുൽ ഗാന്ധി

ത്സാർസുഗുഡ: പ്രധാനമന്ത്രി നരേന്ദ്രമോദി ഒബിസി വിഭാഗത്തിൽ ജനിച്ച വ്യക്തിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒബിസി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ജനിച്ചത് ജനറൽ സമുദായത്തിലാണ്. പക്ഷേ ഒബിസിയാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. അദ്ദേഹം തെലി സമുദായാംഗമാണ്.

2000ത്തിൽ ബിജെപി ഗുജറാത്ത് ഭരിച്ച സമയത്താണ് തെലി സമുദായത്തെ ഒബിസി വിഭാഗത്തിൽപ്പെടുത്തുന്നത്. അല്ലാതെ ജനനം കൊണ്ട് അദ്ദേഹം ഒബിസിക്കാരനല്ലെന്ന് രാഹുൽ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *