Timely news thodupuzha

logo

എ.കെ.വി.എം.എസ് തൊടുപുഴ താലൂക്ക് യൂണിയന് എതിരെ കൊടുത്ത നിരോധന ഉത്തരവ് കോടതി തള്ളി

തൊടുപുഴ: അഡ്വ. പി.ആർ ദേവദാസ് നേതൃത്വം നൽകുന്ന അഖില കേരള വിശ്വകർമ്മ മഹാസഭയുടെ തൊടുപുഴ താലൂക്ക് യൂണിയൻ ഭാരവാഹികളോ അവരുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സഭ അംഗങ്ങളോ അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ ഓഫീസ് ഉപയോഗിക്കുന്നതിനെ തടഞ്ഞു കൊണ്ട് കെ.കെ അജിത് കുമാർ, കെ.ജി ബിനു എന്നിവർ തൊടുപുഴ മുൻസിപ്പ് കോടതിയിൽ നിന്ന് നേടിയ താൽക്കാലിക നിരോധന ഉത്തരവ് തൊടുപുഴ മുൻസി കോടതി തള്ളി.

യഥാർത്ഥ വസ്തുതകൾ മറച്ചു വെച്ചാണ് കോടതിയിൽ ഹർജി സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി, അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ അഡ്വ. പി.ആർ ദേവദാസ് വിഭാഗം സമർപ്പിച്ച 12 പ്രമാണങ്ങൾ വിശദമായി പരിശോധിച്ച് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം ഹർജിക്കാർ അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന് എതിരെ നേടിയ താൽക്കാലിക നിരോധ ഉത്തരവ് തള്ളികൊണ്ട് തൊടുപുഴ മുനിസിഫ് നിമിഷ അരുൺ ഉത്തരവായി.

അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ യൂണിയന് വേണ്ടി എം.എസ്‌.വി അസോസിയേറ്റ്സിലെ അഭിഭാഷകരായ അഡ്വ. എം.എസ്‌ വിനയരാജ്, അഡ്വ. ശ്രീഹർഷൻ ജി, അഡ്വ. ബാബു പള്ളിപ്പാട്ട്, അഡ്വ. കെവിൻ ജോർജ്, അഡ്വ. ഗിരിമോൻ തയ്യിൽ, അഡ്വ. അതുല്യ എന്നിവർ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *