Timely news thodupuzha

logo

തെങ്ങിലെ കായ് ഉൾപ്പാദനം വർധിപ്പിക്കുന്ന മാർഗങ്ങളുമായി വിദ്യാർത്ഥികൾ

കൊണ്ടമ്പട്ടി: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി കോയമ്പത്തൂർ അമൃത കോളേജ് ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് തെങ്ങിലെ കായ് ഫലം എങ്ങനെ ഉയർത്താം എന്നതിനെ പറ്റി പരിചയപെടുത്തി.

ഈ ടോണിക്കിൽ ന്യൂട്രിയന്റസ്, വിറ്റാമിൻസ് എന്നിവ ഉണ്ട്.വിദ്യാർത്ഥികൾ കോകനട്ട് ടോണിക്ക് എങ്ങനെ തെങ്ങിൽ കെട്ടുന്നതെന്ന് കർഷകരുടെ മുന്നിൽ കാണിച്ചു കൊടുത്തു. ഇലയിലെ ഹരിതകത്തിന്റെ നിറം വർധിപ്പിക്കാൻ ഈ മാർഗം സഹായിക്കുന്നു.

വിദ്യാർത്ഥികളായ അബീർണ, അലീന, ദേവി, ഗോകുൽ, കാവ്യാ, അഭിരാമി, നന്ദന, സമീക്ഷ,ആർദ്ര, ആതിര, കാശ്മീര,ഹരി, മാറിയ, നമിത, രേഷ്മൻ എന്നിവർ ആണ് ഇത് കർഷകർക്ക് പരിചയപെടുത്തിയത്.

തെങ്ങു കൃഷി അധികം ഉള്ള സ്ഥലം ആയതിനാൽ ഈ മാർഗം അവർക്ക് വളരെ ഉപകാരപ്രദം ആയിരുന്നു. മേജർ ന്യൂട്രിയന്റ് പോലെ പ്രാധാന്യം അർഹിക്കുന്നത് ആണ് മൈക്രോന്യൂട്രിയന്റസും. ഇത് വളരെ എളുപ്പത്തിൽ തെങ്ങിനു കിട്ടാൻ കോകനട്ട് ടോണിക്ക് സഹായിക്കുന്നു. കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *