Timely news thodupuzha

logo

പന്തളം രാജകൊട്ടാരം ട്രസ്‌റ്റ്‌ അധ്യക്ഷൻ ശശികുമാര വർമ്മ തമ്പുരാൻ വിഷ്ണു പാദം പൂകി

പത്തനംതിട്ട: നീണ്ട നാളത്തെ നിസ്വാർത്ഥമായ അയ്യപ്പ ധർമ്മപ്രചരണത്തിന്റെ ചരിത്രം സൃഷ്ടിച്ച സംഭവബഹുലമായ ജീവിതത്തിന് തിരശീല വീണു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ പന്തളം കൊട്ടാരത്തിൽ പൊതു ദർശനം.

ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളും വിശ്വാസസങ്കല്പങ്ങളും സംരക്ഷിക്കാൻ ധീരോദാത്തമായ പോരാട്ടം നടത്തുകയും അയ്യപ്പന്മാരോടൊപ്പം സമരമുഖത്ത് അടിയുറച്ചു നിൽക്കുകയും ചെയ്ത ശശി തമ്പുരാനെ ആർക്കും മറക്കാനാവില്ല.

അധികാര കേന്ദ്രങ്ങളും ഭരണകൂടവും സർവ്വ ശക്തിയും ഉപയോഗിച്ച് അദ്ദേഹത്തെ വേട്ടയാടിയപ്പോഴും ധർമ്മത്തിന്റെ കൊടിക്കൂറ ഉയർത്തി പിടിച്ച് അയ്യപ്പന്മാരോടൊപ്പം അചഞ്ചലമായി അദ്ദേഹം നിലയുറപ്പിച്ചു.

അയ്യപ്പനും പന്തളം കൊട്ടാരവും തമ്മിലുള്ള ചരിത്രപരമായ ബന്ധം അരക്കിട്ടുറപ്പിക്കാൻ തമ്പുരാന്റെ ഇടപെടലുകൾക്ക് കഴിഞ്ഞു. 2017ൽ അറക്കുളം ശ്രീധർമ്മശാസ്താ ക്ഷേത്ര ഉൽസവത്തോടനുബ ദ്ധിച്ച് ഞാൻ ഉപദേശക സമിതി പ്രസിഡൻ്റായിരിക്കുമ്പോൾ
തമ്പുരാന് നൽകിയ സ്വീകരണവും, ആദരവും അദ്ധേഹത്തിന് ഏറെ സന്തോഷം നൽകി.

അറക്കുളത്തെ എല്ലാ സമുദായ സംഘടനകളും, മറ്റ് പൗരപ്രമുഖരും നൽകിയ സ്വീകരണം ഒരു പക്ഷെ തമ്പുരാന് ലഭിച്ച ഏറ്റവും വലിയ ആദരവാണ്.

ചേറാടി ഊര് മൂപ്പൻ അബിൻ ഇല്ലിക്കുമ്പത്തിൽ നൽകിയ തേനും, എസ്.എൻ.ഡി.പി സെക്രട്ടറി ശശി കടപ്ലാക്കൽ നൽകിയ വലിയ വാഴക്കുലയും അടക്കം വ്യത്യസ്തമായ ആദരവുകളായിരുന്നു ശബരിമലയിൽ നിന്ന് കൊണ്ട് വരുന്ന കൊടിക്കൂറ ഉയർത്തി ഉൽസവം നടത്തുന്ന അറക്കുളം അയ്യപ്പക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ ലഭിച്ചത്.

സ്വീകരണത്തെക്കുറിച്ച് തമ്പുരാൻ പിന്നീട് പലപ്പോഴും നേരിട്ട് കണ്ടപ്പോഴും, ഫോൺ വിളിച്ചപ്പോഴും അന്ന് ലഭിച്ച സ്വീകരണത്തെക്കുറിച്ച്
സന്തോഷ പുരസ്സരം പറഞ്ഞത് ഇന്നും അയ്യപ്പസ്വാമിയുടെ അംഗീകാരമായി ഞാൻ കരുതുന്നു.

സൗമ്യനും ശാന്തനും അതേ സമയം ഉജ്വല പോരാളിയുമായിരുന്നു തമ്പുരാൻ. അദ്ദേഹത്തിൻ്റെ വിയോഗം തീരാനഷ്ടമാണ്. ആ ധന്യസ്മരണക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നതായി പന്തളം കൊട്ടാരത്തിൽ നിന്നു ശബരിമലയിലെ പൂജകൾ നടത്തിയിരുന്ന അറക്കുളം നിവാസിയായിരുന്ന പൂജാരിക്ക് സംരക്ഷണം നൽകാൻ പറഞ്ഞയച്ച തെക്കുംചേരി കുടുംബത്തിലെ പിൻതലമുറക്കാരനായ പുതിയ കുന്നേൽ പി.എ വേലുക്കുട്ടൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *