കാസർഗോഡ്: കാഞ്ഞങ്ങാട് ട്രാൻഫോമറിൽ കയറി യുവാവ് അത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയായ ഉദയനാണ്(45) മരിച്ചത്. ഉച്ചയോടെ മെട്രോ സിൽക്സിന് മുൻപിലുള്ള ട്രാൻസ്ഫോമറിലേക്ക് സുരക്ഷാവേലി മറികടന്ന് ഇയാൾ കയറുകയായിരുന്നു.
തുടർന്ന് ഉദയൻ ഷോക്കേറ്റ് തെറിച്ചു വീണു. ഉദയനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്ക് മാനസികാസ്വാസ്ഥ്യുമുള്ളയാളായിരുന്നെന്ന് പൊലീസ് പറഞ്ഞു.