കോട്ടയം: കിടപ്പുമുറിയിൽ തീപടർന്ന് വയോധിക മരിച്ചു. വേലനിലം കന്യാൻകാട്ട് സരോജിനി മാധവനാന് (80) മരിച്ചത്. തിങ്കളാഴ്ച വെളുപ്പിന് മുറിക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് വീട്ടുകാർ ഉണർന്നത്. വിവര മറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീയണച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായില്ല. മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന ഫാനിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം.
കിടപ്പുമുറിയിൽ തീപടർന്ന് കോട്ടയത്ത് വയോധിക മരിച്ചു
