Timely news thodupuzha

logo

ലീഗിന്‌ ആറ്‌ സീറ്റ്‌ വരെ അർഹതയുണ്ടെന്ന്‌ മുരളീധരൻ പറഞ്ഞപ്പോൾ കേട്ടില്ല: സീറ്റ്‌ ചർച്ച 25ന്‌; വി.ഡി സതീശൻ

കോട്ടയം: മുസ്ലിം ലീഗുമായി 25ന്‌ സീറ്റ്‌ ചർച്ച നടത്തുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ കോട്ടയത്ത്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫിലെ മറ്റെല്ലാ ഘടകകക്ഷികളുമായും ചർച്ച നടത്തി.

ലീഗുമായി ചർച്ച നിശ്‌ചയിച്ച ദിവസം തിരക്കുകൾ കാരണം നടക്കാതെ പോകുകയായിരുന്നു. മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ്‌ അവകാശവാദം സംബന്ധിച്ച്‌ ചോദിച്ചപ്പോൾ അതൊക്കെ പരസ്യമാണെന്നും ചർച്ചകളുടെ ഭാഗമാണെന്നും സതീശൻ പറഞ്ഞു.

ലീഗിന്‌ ആറ്‌ സീറ്റ്‌ വരെ അർഹതയുണ്ടെന്ന്‌ കെ മുരളീധരൻ പറഞ്ഞത്‌ സൂചിപ്പിച്ചപ്പോൾ താനത്‌ കേട്ടില്ല എന്നായിരുന്നു സതീശന്റെ മറുപടി.

Leave a Comment

Your email address will not be published. Required fields are marked *