Timely news thodupuzha

logo

ജനങ്ങൾ വിവേചന ബുദ്ധി ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം; മുഖ്യമന്ത്രി

കണ്ണൂർ: മുഖാമുഖം പരിപാടിക്കെതിരെ മലയാള മനോരമ നൽകിയ വ്യാജ വാർത്തയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആളെക്കൂട്ടാനല്ല, കൂടിയ ആളെ ഉൾക്കൊള്ളാനാണ്‌ പാടുപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുഖാമുഖം – ആളെക്കൂട്ടാൻ പെടാപാട്’ എന്നാണ് ഇന്നത്തെ മലയാള മനോരമയിൽ വാർത്ത നൽകിയിരുന്നത്. കണ്ണൂർ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.

മാധ്യങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങൾ കാര്യങ്ങളെ കാണുന്നത്. വിവേചന ബുദ്ധി ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം.

എന്തെല്ലാം എഴുതിയിട്ടും ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്ത് നവകേരള സ്ത്രീ സദസുമായി ബന്ധപ്പെട്ടു നടന്ന മുഖാമുഖം പരിപാടിയിൽ ആളെക്കൂട്ടാൻ പാടുപെടുന്നു എന്നാണ് മനോരമ നൽകിയ വ്യാജവാർത്ത.

എന്നാൽ ഇത് തെറ്റാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജില്ലകളിൽ നടക്കുന്ന മുഖാമുഖം പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് കണ്ടുവരുന്നത്.

യുവാക്കളോടും വിവിധ തുറകളിലുള്ളവരോടും മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുന്നുവെന്ന വേറിട്ട ആശയം ജനങ്ങൾ ഒരേ മനസോടെ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മനോരമയുടെ ഈ വ്യാജ വാർത്ത.

Leave a Comment

Your email address will not be published. Required fields are marked *