Timely news thodupuzha

logo

27 വർഷങ്ങൾക്ക് മുമ്പ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ

പാമ്പാടി: മോഷണ കേസിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കു ശേഷം പിടിയിൽ.

മീനടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് കാട്ടിൽ ബാബുവെന്ന് വിളിക്കുന്ന ബാബുവിനെയാണ്‌(58) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. 1993ൽ പാമ്പാടി സ്വദേശിയുടെ വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ജാമ്യത്തിലിറങ്ങിയ ബാബു 1996ൽ പാമ്പാടി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിലും പ്രതിയായി.

പാമ്പാടി പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തതിന്‌ പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. 2002ൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഇയാൾക്കെതിരെ തടവ് ശിക്ഷ വിധിക്കുകയും ചെയ്‌തിരുന്നു.

പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഒ സുവർണ്ണ കുമാർ, എസ്.ഐ രമേഷ് കുമാർ, എ.എസ്.ഐ സിന്ധു, സി.പി.ഒമാരായ സുമീഷ് മക്‌മില്ലൻ, ശ്രീജിത്ത് രാജ്, നിഷ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.

Leave a Comment

Your email address will not be published. Required fields are marked *