Timely news thodupuzha

logo

കുഞ്ഞനന്തൻറെ മരണം ദുരൂഹമെന്ന് കെ സുധാകരൻ

കൊച്ചി: റ്റി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻറെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ. സത്യം പുറത്തു വരുന്ന ഘട്ടത്തിലായിരുന്നു കുഞ്ഞനന്തൻറെ മരണം.

എല്ലാം വിളിച്ചു പറയുമെന്ന് കുഞ്ഞനന്തൻ പറഞ്ഞതായും കേട്ടിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നതിനാൽ സർക്കാർ അന്വേഷണം നടത്തണമെന്നും വാർത്താ സമ്മേളനത്തിൽ സുധാകരൻ പറഞ്ഞു.

‌കുഞ്ഞനന്തൻറെ മരണം ദുരൂഹമാണ്. സ്വതന്ത്ര ഏജൻസി ഗൗരവമായി അന്വേഷിക്കണം. റ്റി.പി കേസിന് പിന്നിൽ ഉന്നതർ പങ്കെടുത്ത ഗൂഢാലോചന ഉണ്ടെന്നും അതുകൊണ്ട് ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

പി.വി കുഞ്ഞനന്തൻറെ മരണത്തിൽ ദുരൂഹത ആരോപിച്ച് ലീഗ് നേതാവ് കെ.എം ഷാജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാർട്ടിക്കൊലക്കേസുകളിൽ പ്രതിയായവർ പിന്നീട് കൊല്ലപ്പെടാറാണ് പതിവെന്ന് ഷാജി വിശദീക്കരിച്ചിരുന്നു.

എന്നാൽ ഷാജിയുടെ ആരോപണം പാടെ തള്ളി മകൾ ഷബ്ന രംഗത്തെത്തിയിരുന്നു. മാത്രമല്ല, ഇത് തള്ളി പല സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *