Timely news thodupuzha

logo

ഉത്തർപ്രദേശിൽ ട്രാക്‌ടർ ട്രോളി മറിഞ്ഞ് 20 മരണം

ലക്നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ വൻ അപകടം. തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്‌ടർ ട്രോളി മറിഞ്ഞ് 20 പേർ മരിച്ചു. മാഗ് പൂർണിമ’ ദിനത്തിൽ പുണ്യ സ്നാനത്തിനായി ഗംഗാ നദിയിലേക്ക് പോകുന്നതിനിടെ യായിരുന്നു അപകടം. നിരവധി പേർക്ക് പരുക്കേറ്റു.

ഇന്ന് രാവിലെയാണ് സംഭവം. തീർഥാടകരുമായി വന്ന ട്രാക്ടർ ട്രോളി പട്യാലി-ദാരിയാവ്ഗഞ്ച് റോഡിൽ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു.

ഏഴ് കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടെ 20 പേർ അപകടത്തിൽ മരിച്ചു. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

മരണസംഖ്യ ഉയരാനാണ് സാധ്യത. ഡി.എം, എസ്.പി, മറ്റ് അഡ്മിനിസ്ട്രേറ്റീവ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *